‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കുന്നത് പോലെ’, രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിന് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കുന്നത് പോലെ’, രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിന് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വൻതോതിലുള്ള തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ “പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കുന്നത്” പോലെയാണെന്ന് കമ്മീഷൻ വിമർശിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ ആദിത്യ ശ്രീവാസ്തവയുടെ പേര് ഉണ്ടായിരുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ച്, ആദിത്യ ശ്രീവാസ്തവയുടെ പേര് മാസങ്ങൾക്ക് മുമ്പ് തന്നെ തിരുത്തപ്പെട്ടതാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

ആരോപണങ്ങൾ ശരിയാണെന്ന് ബോധ്യമുണ്ടെങ്കിൽ, രാഹുൽ ഗാന്ധി തെളിവുകൾ സഹിതം പ്രതിജ്ഞാപത്രത്തിൽ ഒപ്പിട്ട് രേഖാമൂലം പരാതി സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു. ഇല്ലെങ്കിൽ, രാജ്യത്തോട് മാപ്പ് പറയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ “വോട്ട് കൊള്ള” ആരോപണങ്ങളെ അടിസ്ഥാനരഹിതവും ഖേദകരവുമെന്ന് വിശേഷിപ്പിച്ച കമ്മീഷൻ, ആവർത്തിച്ചുള്ള ആശയവിനിമയങ്ങൾക്ക് അദ്ദേഹം മറുപടി നൽകാത്തതിനെയും വിമർശിച്ചു.

Share Email
LATEST
More Articles
Top