ഓണസദ്യ ഇനി ആകാശത്തും; യാത്രക്കാർക്ക് ഓണസമ്മാനമായി എയർ ഇന്ത്യ

ഓണസദ്യ ഇനി ആകാശത്തും; യാത്രക്കാർക്ക് ഓണസമ്മാനമായി എയർ ഇന്ത്യ

കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് പ്രത്യേക ഒരുക്കവുമായി എയർ ഇന്ത്യ. ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 6 വരെ കേരളത്തേക്കും മംഗളൂരുവിലേക്കും പോകുന്ന വിമാനങ്ങളിൽ യാത്രക്കാർക്ക് ഓണസദ്യ ലഭ്യമാകും.

വിമാനക്കമ്പനി അറിയിച്ചതിൽ പ്രകാരം, സദ്യ എയർ ഇന്ത്യ എക്‌സ്‌പ്രസ് വെബ്‌സൈറ്റായ airindiaexpress.com വഴിയോ മൊബൈൽ ആപ്പിലൂടെയോ യാത്രയ്ക്ക് 18 മണിക്കൂർ മുമ്പ് വരെ മുൻകൂട്ടി ബുക്ക് ചെയ്യാം.

കസവ് കരയുടെ ഡിസൈനിൽ തയാറാക്കിയ പ്രത്യേക പാക്കറ്റുകളിൽ, വാഴയിലയിൽ തന്നെ സദ്യ വിളമ്പും. ഒരു സദ്യയുടെ വില 500 രൂപ.

അതേസമയം, കസവ് ശൈലിയിലാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് പുതിയ ബോയിങ് VT–BXM വിമാനത്തിന്റെ ലിവറി ഡിസൈൻ ചെയ്തിരിക്കുന്നത്. എയർലൈനിന്റെ ‘Tales of India’ പദ്ധതിയുടെ വിപുലീകരണമാണ് ഈ ആശയം.

Onam Feast Now in the Skies; Air India Brings Onam Treat for Passengers

Share Email
Top