തൊഴിലുറപ്പ്‌ തൊഴിലാളിക്ക്‌ ഓണസമ്മാനം 1200 രൂപ വീതം

തൊഴിലുറപ്പ്‌ തൊഴിലാളിക്ക്‌ ഓണസമ്മാനം 1200 രൂപ വീതം

തിരുവനന്തപുരം : ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കഴിഞ്ഞ തവണ 1000 രൂപവീതമാണ്‌ ലഭിച്ചത്‌. 5,25,991 തൊഴിലാളികൾക്കാണ്‌ ആനുകൂല്യം ലഭിക്കുന്നത്‌.  ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക.  

സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികൾക്കാണ്‌ ബത്ത ലഭിക്കുന്നത്. ഇതിനായി 63.68 ലക്ഷം രൂപ അനുവദിച്ചു.

Onam gift for job-guaranteed workers: Rs. 1,200 each

Share Email
Top