പ്രതിപക്ഷം തെരുവിൽ, ഭരണപക്ഷം സഭയിൽ: പ്രതിഷേധത്തിനിടയിൽ ബില്ലുകൾക്ക് പച്ചക്കൊടി

പ്രതിപക്ഷം തെരുവിൽ, ഭരണപക്ഷം സഭയിൽ: പ്രതിഷേധത്തിനിടയിൽ ബില്ലുകൾക്ക് പച്ചക്കൊടി

ലോക്സഭയിൽ പ്രതിപക്ഷം ഇല്ലാത്ത അവസരം മുതലാക്കി 2 നിർണായക ബില്ലുകൾ പാസാക്കി; ദേശീയ കായിക ഭരണ ബില്ലും പുതുക്കിയ ആദായ നികുതി ബില്ലും അംഗീകരിച്ചു

വോട്ടു കൊള്ളക്കെതിരെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് പ്രക്ഷോഭത്തിലായിരിക്കെ, ഭരണപക്ഷം തിങ്കളാഴ്ച ലോക്സഭയിൽ രണ്ട് നിർണായക ബില്ലുകൾ പാസാക്കി. കായിക മേഖലയിൽ സമൂല മാറ്റങ്ങൾ കൊണ്ടുവരുന്ന ദേശീയ കായിക ഭരണ ബിലും, ദേശീയ ഉത്തേജക വിരുദ്ധ ബിലും ശബ്ദവോട്ടോടെ അംഗീകരിച്ചു.

കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ അവതരിപ്പിച്ച കായിക ബിൽ, കായിക താരങ്ങളുടെ ക്ഷേമം, ഫെഡറേഷൻ ഭരണത്തിൽ സുതാര്യത, സംഘാടനത്തിൽ ലോകോത്തര നിലവാരം എന്നിവ ലക്ഷ്യമിടുന്നതാണ്. 2036 ഒളിമ്പിക്സ് ആതിഥേയത്തിനായി ഇന്ത്യ ശ്രമിക്കുന്നതിനിടെ, കായിക ഭരണത്തിൽ മാറ്റം വരുത്തുന്ന നിർണായക നീക്കമാണിതെന്ന് മന്ത്രി വ്യക്തമാക്കി.

ഇതോടൊപ്പം 1961ലെ ആദായ നികുതി നിയമത്തിൽ ഭേദഗതികളുമായി പുതുക്കിയ ആദായ നികുതി ബിൽ ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ഭാഷ ലളിതമാക്കൽ, ഡിജിറ്റൽ സൗഹൃദം, റിട്ടേൺ സമർപ്പണം, നികുതിയടവ് നടപടികൾ ലളിതപ്പെടുത്തൽ എന്നിവ ഉൾക്കൊള്ളുന്ന ബിൽ ഫെബ്രുവരി 13ന് അവതരിപ്പിച്ച മുൻ ബില്ലിന്റെ പുതുക്കിയ രൂപമാണ്.

Opposition on the streets, ruling party in Parliament: Bills get the green signal amid protests

Share Email
Top