യുവജന ജൂബിലി ആഘോഷങ്ങൾക്ക് വത്തിക്കാനിൽ തുടക്കം; യുവജനങ്ങളെ അഭിസംബോധന ചെയ്ത് മാർപ്പാപ്പ

യുവജന ജൂബിലി ആഘോഷങ്ങൾക്ക് വത്തിക്കാനിൽ തുടക്കം; യുവജനങ്ങളെ അഭിസംബോധന ചെയ്ത് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: 2025-ലെ പ്രത്യാശയുടെ ജൂബിലിവർഷത്തോടനുബന്ധിച്ചുള്ള യുവജന ജൂബിലിയാഘോഷങ്ങൾക്ക് വത്തിക്കാനിൽ തുടക്കമായി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ജൂബിലിയുടെ മുഖ്യ സംഘാടകനും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടുമായ ആർച്ച്ബിഷപ് റിനോ ഫിസിഷെല്ലയായിരുന്നു കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചത്.

വിശുദ്ധ കുർബാനയ്ക്ക് ശേഷം പോപ്പ്മൊബീലിൽ ചത്വരത്തിലേക്ക് കടന്നുവന്ന മാർപ്പാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്തു. യേശുക്രിസ്തുവിനുവേണ്ടിയുള്ള നിങ്ങളുടെ ശബ്ദങ്ങളും ആവേശവും ഭൂമിയുടെ അറ്റംവരെ കേൾക്കുമെന്ന് മാർപ്പാപ്പ യുവജനങ്ങളോട് പറഞ്ഞു. ലോകത്തിന് ഇന്ന് പ്രത്യാശയുടെ സന്ദേശമാണ് ആവശ്യം. ഈ ജൂബിലി ദിനങ്ങൾ ഈ സന്ദേശം എല്ലാവർക്കും നൽകാൻ സഹായിക്കട്ടെ എന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. ലോകത്ത് സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സാക്ഷികളാകാൻ മാർപ്പാപ്പ ഏവരെയും ക്ഷണിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1,20,000 യുവജനങ്ങൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുരിശിന്റെ വഴി, ദിവ്യകാരുണ്യ പ്രദക്ഷിണം, പൊതു കുമ്പസാരം, സംവാദങ്ങൾ, സംഗീതപരിപാടികൾ, പ്രഭാഷണങ്ങൾ എന്നിവ വിവിധ ചത്വരങ്ങളിലും സ്റ്റേഡിയങ്ങളിലും നടക്കും.

റോമിലെ ടോർ വെർഗാറ്റ യൂണിവേഴ്സിറ്റി കാമ്പസിൽ ഓഗസ്റ്റ് രണ്ടിന് മാർപ്പാപ്പയുടെ നേതൃത്വത്തിൽ നിശാ ജാഗരണ പ്രാർഥനയും മൂന്നിന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ചു ലക്ഷത്തോളം യുവജനങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Youth Jubilee celebrations begin at the Vatican; Pope addresses young people

Share Email
LATEST
More Articles
Top