യുഎസിനെ ഞെട്ടിച്ച അപകടമുണ്ടാക്കിയ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് ഓൺലൈൻ പിന്തുണ; ജാമ്യത്തിനായി ഒപ്പുവെച്ചത് 1.6 ദശലക്ഷം പേർ

യുഎസിനെ ഞെട്ടിച്ച അപകടമുണ്ടാക്കിയ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് ഓൺലൈൻ പിന്തുണ; ജാമ്യത്തിനായി ഒപ്പുവെച്ചത് 1.6 ദശലക്ഷം പേർ

ഫ്ലോറിഡ: ഫ്ലോറിഡ ഹൈവേയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ, നരഹത്യ കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ ഹർജിന്ദർ സിംഗിന് ഓൺലൈനിൽ പിന്തുണയേറുന്നു. അപകടം മനഃപൂർവമായിരുന്നില്ലെന്നും അതിനാൽ കുറ്റം ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിനിലൂടെ 1.6 ദശലക്ഷത്തിലധികം പേർ ഒപ്പുവെച്ചു.

2018-ൽ അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ച 28-കാരനായ ഹർജിന്ദർ സിംഗ്, ഓഗസ്റ്റ് 12-ന് ഫ്ലോറിഡ ഹൈവേയിൽ തെറ്റായ ദിശയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. ഈ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.

അപകടസമയത്ത് സിംഗ് കാലിഫോർണിയയിലായിരുന്നെന്നും, അവിടെ നിന്നാണ് അദ്ദേഹത്തിന് വാണിജ്യ ഡ്രൈവർ ലൈസൻസ് ലഭിച്ചതെന്നും പിന്നീട് ഫ്ലോറിഡയിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. ഈ സംഭവം അനധികൃത കുടിയേറ്റക്കാർ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിട്ടുണ്ട്.

അതേസമയം, സിംഗിനെതിരായ കുറ്റങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ളതല്ലെന്ന് ഓൺലൈൻ നിവേദനത്തിൽ പറയുന്നു. “ഇത് ഒരു ദാരുണമായ അപകടമാണ്, മനഃപൂർവമുള്ള പ്രവൃത്തിയല്ല,” എന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, ഈ കേസിൽ അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ നീക്കം ചെയ്യണമെന്നും നിവേദനം ആവശ്യപ്പെടുന്നുണ്ട്.

Share Email
Top