ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ കറാച്ചിയിൽ നിന്നും പാക്ക് യുദ്ധക്കപ്പലുകൾ ഇറാൻ അതിർത്തിയിലേക്ക് മാറ്റി, സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ കറാച്ചിയിൽ നിന്നും പാക്ക് യുദ്ധക്കപ്പലുകൾ ഇറാൻ അതിർത്തിയിലേക്ക് മാറ്റി, സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി: പഹൽഗാമിൽ പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരാക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാക്കിസ്ഥാൻ നാവികസേന തങ്ങളുടെ യുദ്ധ കപ്പലുകൾ ഇറാൻ തീരത്തേക്ക് മാറ്റിയതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ. ദേശീയ മാധ്യമങ്ങളാണ് ഈ ചിത്രം പുറത്തുവിട്ടത്.

ഇന്ത്യയുടെ ആക്രമണത്തെ ഭയന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് സൂചനകൾ. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ശക്തമായ തിരിച്ചടി നടത്തിയെന്ന പാക് പ്രചാരണവും ഇതോടെ ബലമില്ലാതെ ആവുകയാണ്. കഴിഞ്ഞ മെയിലാണ് ഇന്ത്യ പാകിസ്ഥാൻ എതിരെ ഓപ്പറേഷൻ സിന്ധൂർ നടത്തിയത്. ഈ സമയത്ത് ശക്തമായ ആക്രമണം ഇന്ത്യ നടത്തുകയും തുടർന്ന് കറാച്ചിയിൽ ഉണ്ടായിരുന്ന പാക് യുദ്ധക്കപ്പലുകൾ 100 കിലോമീറ്റർ അകലെ ഇറാൻ അതിർത്തിയോട് ചേ ർന്നുള്ള ഗ്വദാറിലേക്കാണ് മാറ്റിയത്. ഇത്തരമൊരു പിന്മാറ്റം രഹസ്യ പിന്മാറ്റ തന്ത്രമായിരുന്നെന്നാണ് പ്രതീക്ഷ.

സാറ്റലൈറ്റ് ചിത്രങ്ങളിൽ കപ്പലുകൾ കറാച്ചിയിലെ വാണിജ്യ തുറമുഖങ്ങളിലേക്കും മാറ്റിയതായും വ്യക്തമാണ്.ഇന്ത്യ മെയ് 7-ന് തീവ്രവാദ ക്യാമ്പുകൾക്കെതിരെ ആക്രമണം നടത്തി. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ പ്രധാന യുദ്ധക്കപ്പലുകൾ അവരുടെ നാവികത്താവളങ്ങളിൽ നിന്നും മാറ്റിയത്ഇന്ത്യയുടെ കൃത്യമായ സൈനിക നീക്കങ്ങൾ പാക്കിസ്ഥാനെ പ്രതിരോധത്തിൽ എത്തിച്ചതാണെന്ന് ഇത് വ്യക്തമാക്കുന്നത്. ആദ്യമായാണ് ഇത്തരം സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തു വന്നത് ഡൊമെയിനിലാവുന്നത്.

ഇന്ത്യയുടെ തന്ത്രപരമായ നടപടി പാകിസ്ഥാൻ നാവികസേനയെ നിർവീര്യമാക്കിയതായി ഈ തെളിവുകൾ വ്യക്തമാക്കുന്നു.

Pak Navy fled from Karachi during Op Sindoor, show never-before-seen satellite pics

Share Email
Top