ഇസ്ളാമാബാദ്: ഇന്ത്യയുമായി അതിർത്തി പ്രശ്നങ്ങൾ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയാറെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇസ്‌ഹാഖ് ധർ.
കശ്‌മീർ പ്രശ്‌നം ഉൾപ്പെടെ ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്ത ചർച്ചയ്ക്കു തയാറാണെന്നും എന്നാൽ ഇക്കാര്യത്തിൽ യാചിക്കാനില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായാൽ പാക്കിസ്ഥാൻ ധർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ തിരിച്ചടി നൽകും. ഇന്ത്യയുമായുള്ള സംഘർഷത്തിൽ ആകാശത്തിലും കരയിലും പാക്ക് സൈന്യം ശക്തി തെളിയിച്ചതാണെന്നും ധർ പറഞ്ഞു.
Pakistan Foreign Minister says ready for talks with India