നെയ്‌റോബി: ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ രൂക്ഷമായിട്ടുള്ള ഗാസയിലെ ജനങ്ങളെ ദക്ഷിണ സുഡാനിലേക്ക് നീക്കാന്‍ ഇസ്രയേല്‍ ആലോചന നടത്തുന്നതായി സൂചന. ഇത് സംബന്ധിച്ച് ദക്ഷിണ സുഡാന്‍ വിദേശകാര്യ മന്ത്രി സെമയ കുംബയുമായി ഇസ്രയേല്‍ ചര്‍ച്ച നടത്തിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശകാര്യമന്ത്രി കഴിഞ്ഞ മാസം ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം ചര്‍ച്ചയായത്. ഗാസയില്‍ നിന്നും വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സ്ഥലം കണ്ടെത്തുന്നതിനെ കുറിച്ച് വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ പൂര്‍ണമായും ദക്ഷിണ സുഡാന്‍ നിഷേധിച്ചു. വളരെയേറെ രാഷ്ട്രീയ അസ്ഥിരത നിലനില്ക്കുന്ന രാഷ്ട്രമാണ് ദക്ഷിണ സുഡാന്‍.
Palestine opposes move to relocate Gazans to South Sudan