ഫലസ്തീൻ-ഇസ്രയേൽ: വെടിനിർത്തൽ കരാറിൽ ഇസ്രയേലിൻറെ മറുപടിക്കായി കാ​ത്തി​രി​ക്കു​ന്നു-അൽ മാ​ജി​ദ് ബി​ൻ അ​ൻ​സാ​രി

ഫലസ്തീൻ-ഇസ്രയേൽ: വെടിനിർത്തൽ കരാറിൽ ഇസ്രയേലിൻറെ മറുപടിക്കായി കാ​ത്തി​രി​ക്കു​ന്നു-അൽ മാ​ജി​ദ് ബി​ൻ അ​ൻ​സാ​രി

ഫലസ്തീനിൽ വെടിനിർത്തലും ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കരാറിൽ ഇസ്രയേലിൻറെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.

ഗസ്സയിലെ വെടിനിർത്തൽ നിർദേശത്തോട് കഴിഞ്ഞാഴ്ച ഹമാസ് പോസിറ്റീവായ പ്രതികരണം നൽകിയിരുന്നു. തുടർന്ന് ഇസ്രയേലിന്റെ മറുപടിക്കായി മധ്യസ്ഥർ കാത്തിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം ഖത്തറും ഈജിപ്തും യു.എസുമായി ചേർന്ന് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചുവരുന്നു. രണ്ട് താൽക്കാലിക വെടിനിർത്തലുകൾക്ക് ധാരണയായെങ്കിലും, സ്ഥിരപരിഹാരത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല.

മധ്യസ്ഥർ മുന്നോട്ട് വെച്ചിരിക്കുന്ന പുതിയ നിർദേശത്തിൽ:

60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

തടവുകാരെയും ബന്ദികളെയും കൈമാറൽ

ഇസ്രയേൽ സേന പിൻവലിക്കൽ

ഫലസ്തീനിലേക്ക് മാനുഷിക സഹായ വിതരണത്തിന് ഉറപ്പ്

എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. “ഞങ്ങൾ ഇസ്രയേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. ഇപ്പോൾ കേൾക്കുന്ന പ്രസ്താവനകൾ ആത്മവിശ്വാസം നൽകുന്നില്ല,” എന്ന് ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ അൻസാരി വ്യക്തമാക്കി.

അതേസമയം, ഖാൻ യൂനുസിലെ അൽ നാസർ മെഡിക്കൽ കോംപ്ലക്സിൽ ഇസ്രയേൽ സേന നടത്തിയ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടത്, ഇസ്രയേൽ അധിനിവേശ സേനയുടെ ക്രൂരകൃത്യങ്ങളുടെ തുടർച്ചയാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ വെളളെഴുത്തിലുള്ള ലംഘനമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

“സിവിലിയന്മാർക്ക് ആവശ്യമായ സംരക്ഷണം നൽകണം. മാധ്യമപ്രവർത്തകരെയും ദുരിതാശ്വാസ പ്രവർത്തകരെയും ലക്ഷ്യംവെച്ച് നടക്കുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണം. ഇത്തരം അതിക്രമങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടണം. അതിനായി അടിയന്തര അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണ്,” മന്ത്രാലയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Palestine–Israel: Waiting for Israel’s Response on Ceasefire Agreement – Al Majid bin Ansari

Share Email
LATEST
Top