പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് കൊടിയിറങ്ങി, അടിയന്തിര പ്രാധാന്യമുള്ള ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് കൊടിയിറങ്ങി, അടിയന്തിര പ്രാധാന്യമുള്ള ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടാനുള്ള ബിൽ അടക്കം രാജ്യസഭ 14 ബില്ലുകളും ലോക്സഭ 12 ബില്ലുകളും പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങളിൽ ഭൂരിഭാഗം നടപടികളും തടസപ്പെട്ടെങ്കിലും ആദായനികുതി, കായികനിയന്ത്രണം, ജയിലിൽ പോകുന്ന മന്ത്രിമാരെ പുറത്താക്കൽ തുടങ്ങി നിർണായക ബില്ലുകൾ അവതരിപ്പിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു.

അടിയന്തിര പ്രാധാന്യമുള്ള ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി

ജൂലായ് 21-ന് ആരംഭിച്ച വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമാണ് നിറഞ്ഞുനിന്നത്. മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ തടസപ്പെടുത്തി. ഓപ്പറേഷൻ സിന്ദൂറിൽ യു.എസ് ഇടപെട്ടെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണവും കർണാടകയിലെ ചില ക്രമക്കേടുകളും രാഹുൽ ഗാന്ധി പുറത്തുവിട്ടതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. ഇതേ തുടർന്ന് പല ദിവസങ്ങളിലും പാർലമെന്റ് നടപടികൾ തടസപ്പെട്ടു.

പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ആദായനികുതി ഭേദഗതി, കായികനിയന്ത്രണ ബിൽ, ഉത്തേജക വിരുദ്ധ ബിൽ തുടങ്ങിയ പ്രധാന ബില്ലുകൾ ചർച്ച കൂടാതെയാണ് പാസാക്കിയത്. ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബില്ല് രാജ്യസഭയും ലോക്സഭയും പാസാക്കി. തുടർച്ചയായി 30 ദിവസം ജയിലിൽ കഴിയുന്ന മന്ത്രിമാരെ പുറത്താക്കുന്നതിനുള്ള നിർണായക ബിൽ സമ്മേളനത്തിലെ അപ്രതീക്ഷിത നീക്കമായി.

കയ്യാങ്കളിയും സംഘർഷവും

സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളിയും ലോക്സഭയെ നാണിപ്പിച്ചു. ബില്ലിന്റെ അവതരണത്തിനിടെയായിരുന്നു സംഘർഷം. സഭയിൽ നടക്കുന്ന ആസൂത്രിത സംഘർഷങ്ങളിൽ ലോക്സഭാ സ്പീക്കർ ഓം ബിർള ദുഃഖം രേഖപ്പെടുത്തി. മുദ്രാവാക്യം മുഴക്കലും പ്ലക്കാർഡുകൾ പ്രദർശിപ്പിക്കലും പാർലമെന്ററി സംവിധാനത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Parliament’s monsoon session begins, urgent bills passed without debate

Share Email
LATEST
Top