ബലാല്‍സംഗത്തിനു ശേഷം ക്രിക്കറ്റ് കളിക്ക് : പാക്ക് ടീമംഗത്തെ മത്സരത്തിനിടെ അറസ്റ്റ് ചെയ്ത് യുകെ പോലീസ്

ബലാല്‍സംഗത്തിനു ശേഷം ക്രിക്കറ്റ് കളിക്ക് : പാക്ക് ടീമംഗത്തെ മത്സരത്തിനിടെ അറസ്റ്റ് ചെയ്ത് യുകെ പോലീസ്

മാഞ്ചസ്റ്റര്‍ : പാക്കിസ്ഥാന്‍ എ ക്രിക്കറ്റ് ടീം അംഗത്തെ ബലാല്‍സംഗ കേസില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും അറസറ്റ് ചെയ്തു. പാക്ക് ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ സംഭവം കഴിഞ്ഞ ദിവസമാണ് അരങ്ങേറിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു.

പാക്കിസ്ഥാന്‍ ‘എ’ ടീമംഗം അംഗം ഹൈദര്‍ അലിയെയാണ് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. പാക് ടീമിന്റെ ബ്രിട്ടീഷ് പര്യടനത്തിനിടെയാണ് സംഭവം.
താരത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതതായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പെണ്‍കുട്ടി നല്‍കിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഈ മാസം മൂന്നിന് യുകെയിലെ ബെക്കന്‍ഹാം ഗ്രൗണ്ടില്‍ വച്ച് ‘എംസിഎസ്എസി’ ടീമിനെതിരെ കളിക്കുന്നതിനിടെയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ് ഹൈദറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത ശേഷമാണ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചത്.
ഹൈദറിനെതിരേ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെസസ്‌പെന്‍ഡ് ചെയ്തതായി പിസിബി വക്താവ് പറഞ്ഞു. രണ്ടു മാസത്തെ പര്യടനത്തിന് ജൂലൈ 17 മുതല്‍ ഓഗസ്റ്റ് ആറു വരെയാണ്പാക്കിസ്ഥാന്‍ ‘എ’ ടീമായ ഷഹീന്‍സ് ബ്രിട്ടണിലെത്തിയത്.

രണ്ട് ത്രിദിന മത്സരങ്ങളാണ് കളിച്ചത്. ക്യാപ്റ്റന്‍ സൗദ് ഷക്കീലും ഹൈദര്‍ അലിയും ഒഴികെയുള്ള മിക്ക കളിക്കാരും ബുധനാഴ്ച യുകെയില്‍നിന്ന് മടങ്ങി. 24 കാരനായ ഹൈദര്‍ പാക്കിസ്ഥാനു വേണ്ടി രണ്ട് ഏകദിനങ്ങളും 35 ട്വന്റി20 രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2020 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലും പാക്കിസ്ഥാനു വേണ്ടി കളിച്ചതാരമാണ് ഹൈദര്‍.

Playing cricket after rape: UK police arrest Pak team member during match

Share Email
LATEST
Top