ഒരുമയുടെ ഓണാഘോഷമായ ‘പൊന്നോണ നക്ഷത്ര രാവി’ന് ഒരുക്കങ്ങൾ പൂർത്തിയായി

ഒരുമയുടെ ഓണാഘോഷമായ ‘പൊന്നോണ നക്ഷത്ര രാവി’ന് ഒരുക്കങ്ങൾ പൂർത്തിയായി

ജിൻസ് മാത്യു റാന്നി

ഷുഗർ ലാൻഡ്: ഗ്രേറ്റർ ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനയായ റിവർസ്റ്റോൺ ‘ഒരുമ’യുടെ ഓണാഘോഷം ഈ ശനിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും. 23 ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ 9.30 വരെയാണ് ആഘോഷപരിപാടികൾ.

‘ഒരുമ’യുടെ പതിനഞ്ചാം വാർഷികാഘോഷം കൂടിയായ ഈ ഓണാഘോഷത്തിൽ കേരളത്തനിമ വിളിച്ചോതുന്നതും ബോളിവുഡ് ശൈലിയിലുള്ളതുമായ പതിനഞ്ചോളം കലാപരിപാടികൾ അരങ്ങേറും. മഹാബലിയെയും വിശിഷ്ടാതിഥികളെയും ‘ഒരുമ’യുടെ റിവർസ്റ്റോൺ ബാൻഡിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വരവേൽക്കും.

‘ഒരുമ’ പ്രസിഡന്റ് ജിൻസ് മാത്യു അധ്യക്ഷത വഹിക്കും. പ്രശസ്ത ചലച്ചിത്രതാരം ബാബു ആന്റണി ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായിരിക്കും. സിറ്റി മേയർമാർ, ജഡ്ജിമാർ, പോലീസ് ക്യാപ്റ്റൻമാർ, വിവിധ സംഘടനാ നേതാക്കൾ, മാധ്യമപ്രവർത്തകർ, കലാകാരന്മാർ എന്നിവരും അതിഥികളായി ഓണാഘോഷത്തിൽ പങ്കെടുക്കും.

വിഭവസമൃദ്ധമായ ഓണസദ്യയും സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ‘ഒരുമ’യിലെ 150 കുടുംബങ്ങളിൽ നിന്നായി അഞ്ഞൂറിലധികം ആളുകൾ ഇതിനോടകം പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു. ഹൈസ്കൂൾ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യോഗത്തിൽ വെച്ച് പുരസ്കാരങ്ങൾ നൽകും.

പരിപാടികൾക്ക് സെക്രട്ടറി ജയിംസ് ചാക്കോ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജോസ് തൈപ്പറമ്പിൽ, ട്രഷറർ നവീൻ ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് റീനാ വർഗീസ്, ജോയിന്റ് സെക്രട്ടറി മേരി ജേക്കബ് എന്നിവർ നേതൃത്വം നൽകും.

Preparations are complete for ‘Ponnona Nakshatra Raavi’, the Onam celebration of ORUMA

Share Email
LATEST
More Articles
Top