രാഹുലിന്റെ വോട്ടർ അധികാർ യാത്രയ്ക്ക് സസാറാമിൽ തുടക്കമായി

രാഹുലിന്റെ വോട്ടർ അധികാർ യാത്രയ്ക്ക് സസാറാമിൽ തുടക്കമായി

സസാറാം (ബിഹാർ): കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിഹാറിൽ നടത്തുന്ന വോട്ടർ അധികാർ യാത്ര ആരംഭിച്ചു. ബിഹാറിലെ സസാറാമിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് നടത്തുന്നതെന്ന് പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റൽ തെളിവുകളോ കമ്മിഷൻ നൽകുന്നില്ല. ബിഹാറിൽ മാത്രമല്ല, അസമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു.ബിഹാറിലെ തിരഞ്ഞെടുപ്പിൽ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുകയാണെന്ന് ആരോപിച്ചാണ് രാഹുലിന്റെ യാത്ര.രണ്ടാഴ്ചയോളം രാഹുൽ ബിഹാറിലുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ഊർജം പകരാൻ യാത്രയിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഹാറിലെ 25 ജില്ലയിലാണ് പര്യടനം. ആർജെഡി നേതാവ് തേജസ്വി വും രാഹുലിനൊപ്പംചേരും.സഖ്യത്തിലെ സംസ്ഥാനത്തെ ഘടകകക്ഷികളുടെ നേതാക്കളും എത്തും.

Rahul’s voter empowerment journey begins in Sasaramله)

Share Email
Top