പത്തനംതിട്ട: മാസങ്ങള്‍ മാത്രം നീണ്ടുനിന്ന എംഎല്‍എ പദവിയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടം രാജിയിലേക്കോ. മണിക്കൂറുകള്‍ കഴിയും തോറും രാഹുലിനെതിരേ രൂക്ഷമായ ആരോപണങ്ങള്‍ തുടര്‍ച്ചയായി വരുന്നതിനു പിന്നാലെ പത്രസമ്മേളനം വിളിച്ച് രാഹുല്‍. രാജി പ്രഖ്യാപനത്തിനായുള്ള പത്രസമ്മേളനം ആണോ എന്ന ചോദ്യമാണ് ഉയരുന്നത്.
യുവതികളുടെ ആരോപണത്തിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവില്‍ നിന്നും കഴിഞ്ഞ ദിവസം രാഹുല്‍ രാജി വെച്ചിരുന്നു. എന്നാല്‍ രാഹുലിനെതിരേ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു.
രാഹുലിന്റെ രാജി ഉറപ്പിക്കുന്ന സമീപനമായിരുന്നു ഇന്ന് രാവിലെ തന്നെ പ്രതിപക്ഷനേതാവിന്റെ വാക്കുകളില്‍ നിന്നും ഉണ്ടായത്.
യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഡിയോ സംഭാഷണം ഇന്ന് പുറത്ത്. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പൂര്‍ണമായി പ്രതിരോധത്തിലായി. ഇനി രാജിയില്‍ കുറഞ്ഞൊന്നും ചിന്തിക്കേണ്ട സാഹചര്യമില്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനിടയിലാണ് വീണ്ടും രാഹുല്‍ മാധ്യമങ്ങളെ കാണുമെന്നറിയിച്ചത്.
യുവതിയോട് ഗര്‍ഭഛിദ്രം നടത്താനും ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. യുവതിയോട് ഭീഷണിയുടെ സ്വരത്തിലും രാഹുല്‍ സംസാരിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്.
Resignation announcement? Rahul calls press conference in Mangkoota