കീവ് : അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപുമായി സംസാരിച്ചതിനു ശേഷവും റഷ്യയ്ക്ക് യുക്രയിനുമായുള്ള യുദ്ധത്തിൽ മനം മാറ്റമില്ല. അതിശക്തമായ ആക്രമണങ്ങളാണ് റഷ്യ അഴിച്ചുവിടുന്നത്. ഇന്നലെയും ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും പലർക്കും ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ഇതോടെ അമേരിക്കയും കടുത്ത സമ്മർദ്ദത്തിലാണ്.
റഷ്യയ്ക്കെതിരെ അമേരിക്കൻ നിലപാട് കൂടുതൽ കടുപ്പിക്കാനും സാധ്യതയായി. യുക്രയിൻ തലസ്ഥാനത്തേക്കു മിസൈലുകളും ഡ്രോണുകളും ഉപയ യോഗിച്ച് റഷ്യ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ഇതിൽ 4 കുട്ടികളും ഉൾപ്പെടുന്നു. യുക്രെയ്ൻ ഇന്നലെ ഔദ്യോഗിക ദുഃഖാചരണം നടത്തി.
കീവിൽ ഇതുവരെ ഒഴിവാക്കിയിരുന്ന മേഖലകളിലുൾപ്പെടെയായിരുന്നു 600 ഡ്രോണുകളും 30ലേറെ മിസൈലുകളും ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണം.റഷ്യൻ ആക്രമണത്തിൽ വിദേശരാജ്യങ്ങളുടെ നയതന്ത്ര ഓഫിസുകൾക്കും നാശനഷ്ടം സംഭവിച്ചതായി യുക്രെയ്ൻ പ്രസിഡന്റ്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
യുക്രെയ്നിൽ ശാശ്വത സമാധാനത്തിനായി യുഎസ് മുൻകയ്യെടുത്തുള്ള നയതന്ത്ര ശ്രമങ്ങൾ ഒരു വശത്തു നടക്കുന്നതിനിടെയാണ്, വിട്ടു വീഴ്ചകൾക്കില്ലെന്നു വ്യക്തമാക്കി റഷ്യ കനത്ത ആക്രമണം തുടരുന്നത്. റഷ്യയുടെ ആക്രമണങ്ങളെ അതി സൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ബൈറ്റ്ഹൗസ് വ്യക്തമാക്കി.
Russia does not change its mind even after talks with Trump: Russia fires missiles at Ukraine