മോസ്‌കോ: അമേരിക്കയുമായുള്ള ആണവക്കരാറില്‍ നിന്നും റഷ്യ പിന്‍മാറി. ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വ-മധ്യദൂര മിസൈലുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്ന 1987 ല്‍ ഒപ്പുവച്ച ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐഎന്‍എഫ്) കരാറില്‍ നിന്നാണ് റഷ്യയുടെ പിന്‍മാറ്റം.
യുക്രെയ്ന്‍- റഷ്യ സംഘര്‍ഷത്തില്‍ അമേരിക്ക പൂര്‍ണമായും യുക്രെയിനെ അനുകൂലിക്കുന്ന നിലപാട് കൈക്കൊള്ളുന്നതായുള്ള ആരോപണമാണ് റഷ്യമുന്നോട്ടു വെയ്ക്കുന്നത്. റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകള്‍ വിന്യസിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യ അമേരിക്കയുമായുള്ള കരാറില്‍ നിന്നും പിന്‍മാറിയത്.
അമേരിക്കന്‍ നീക്കങ്ങള്‍ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തുന്നുവെന്ന് റഷ്യ കുറ്റപ്പെടുത്തി. സോവിയറ്റ് യുഗത്തിലെ കരാറില്‍ തുടരുന്നതിനുള്ള കാരണങ്ങള്‍ ഇനി അവശേഷിക്കുന്നില്ലെന്നും നേരത്തെ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
1987ല്‍ സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് റീഗനുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറനുസരിച്ച് 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെ പരിധിയുള്ള മിസൈലുകള്‍ ഇരു രാജ്യങ്ങളും ഉപയോഗിക്കരുതെന്നു വ്യവസ്ഥ ചെയതിരുന്നു.
Russia withdraws from nuclear treaty with US