റിയാദ് : സൗദി കിരീടാവകാശി അമേരിക്കന്‍ സന്ദര്‍ശനത്തിന്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നവംബര്‍ മാസത്തില്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തും. ട്രംപും സല്‍മാന്‍ രാജകുമാരനും നവംബറില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നു അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപ് രണ്ടാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ആദ്യം സന്ദര്‍ശനം നടത്തിയ വിദേശ രാജ്യം സൗദിയായിരുന്നു. വമ്പന്‍ വ്യാപാര കരാറായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്.റിയാദിലെത്തിയ ട്രംപ് 600 ബില്യണ്‍ ഡോളറിന്റെ കരാറുകളിലാണ് അന്ന് ഒപ്പുവച്ചത്. സൗദി ഉല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനം താരിഫാണ് യുഎസ് ചുമത്തിയിരിക്കുന്നത്.
ഇതിന്റെ തുടര്‍ച്ചായി സൗദി കിരീടാവകാശി അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ നിര്‍മിത ബുദ്ധി, പ്രതിരോധം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടയാകും.വൈറ്റ് ഹൗസില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് വമ്പന്‍ സ്വീകരണം ഒരുക്കാനാണ് ട്രംപ് പദ്ധതിയിടുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മേയില്‍ ട്രംപിന്റെ മധ്യപൂര്‍വദേശത്തെ സന്ദര്‍ശനത്തിനിടെ സൗദിയിലെത്തിയിരുന്നു. പ്രസിഡന്റ് പദവിയിലെത്തിയ ശേഷമുള്ള ആദ്യ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തില്‍ ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളും ട്രംപ് സന്ദര്‍ശിച്ചിരുന്നു.
Saudi Crown Prince to visit America; Mohammed bin Salman to visit US in November