ലഡാക്കിലെ മഞ്ഞിൽ വളരുന്ന വിത്തുകൾ ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയിലെത്തി

ലഡാക്കിലെ മഞ്ഞിൽ വളരുന്ന വിത്തുകൾ ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയിലെത്തി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സൂക്ഷിച്ച ലഡാക്കിൽ നിന്നുള്ള വിത്തുകൾ ഭൂമിയിലെത്തിച്ച് നാസ ശാസ്ത്രജ്ഞർ.രണ്ടാഴ്ചക്കോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സൂക്ഷിച്ചിരുന്ന ലഡാക്കിലെ മഞ്ഞിൽ വളരുന്ന ഹിമാലയൻ ബക്ക് വീറ്റ് , സീബക് തോൺ എന്നീ പോഷകസമ്പുഷ്ട വിളകളുടെ വിത്തുകൾ നാസ ശാസ്ത്രജ്ഞർ ഭൂമിയിലെത്തിച്ചു . ക്യൂ-11 (Crew-11) മിഷന്റെ ഭാഗമായി കൊണ്ടുവന്ന വിത്തുകൾ, മൈക്രോ ഗ്രാവിറ്റി, റേഡിയേഷൻ, താപ വ്യതിയാനങ്ങൾ എന്നിവയെ സസ്യങ്ങൾ എങ്ങനെ നേരിടും എന്നതാണ് പഠന ലക്ഷ്യം.

വർഷാരംഭത്തിൽ തന്നെ പരീക്ഷണത്തിനായി വിത്തുകൾ ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരുന്നു. പോഷകസമൃദ്ധവും ഔഷധോൽപ്പാദനത്തിനുപയോഗിക്കുന്നതുമായ ഈ വിളകൾ ലഡാക്കിന്റെ കാർഷിക പാരമ്പര്യത്തിന്റെ പ്രധാന ചിഹ്നങ്ങളാണ്. കൊടും തണുപ്പിലും പ്രതികൂല കാലാവസ്ഥയിലും വളരാനുള്ള ശേഷി കാരണം ശാസ്ത്രജ്ഞർ ഇവയെ പരീക്ഷണത്തിന് തെരഞ്ഞെടുത്തു.

ഇത് ബഹിരാകാശത്തിലേക്ക് അയക്കുന്ന വിത്തുകളുടെ ആദ്യഘട്ടമായിരുന്നുവെന്ന്, പദ്ധതിയിൽ സഹകരിക്കുന്ന പ്രോട്ടോ പ്ലാനറ്റിന്റെ ഡയറക്ടർ സിദ്ധാർഥ് പാണ്ഡെ അറിയിച്ചു. തിരികെ കൊണ്ടുവന്ന വിത്തുകളിൽ ചിലത് ശാസ്ത്രീയ പരിശോധനകൾക്കായി ഗവേഷകർക്ക് നൽകുമെന്നും, ശേഷിച്ചത് ലഡാക്കിലെ ജനങ്ങൾക്ക് കൈമാറി ഭാവിതലമുറയെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ബഹിരാകാശ കാർഷിക ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് വലിയൊരു മുന്നേറ്റമെന്ന നിലയിലാണ് ഈ പരീക്ഷണം വിലയിരുത്തപ്പെടുന്നത്.

Seeds Grown in Ladakh’s Snow Return to Earth After Space Journey

Share Email
Top