മാര്‍ത്തോമ സഭയിലെ സീനിയര്‍ വൈദീകന്‍ ഫാ. ഫിലിപ്പ് വര്‍ഗീസ് (87) ഡെട്രോയിറ്റില്‍ അന്തരിച്ചു

മാര്‍ത്തോമ സഭയിലെ സീനിയര്‍ വൈദീകന്‍ ഫാ. ഫിലിപ്പ് വര്‍ഗീസ് (87) ഡെട്രോയിറ്റില്‍ അന്തരിച്ചു

ഡെട്രോയിറ്റ്: മാര്‍ത്തോമ സഭയിലെ സീനിയര്‍ വൈദീകനും കണ്‍വെന്‍ഷന്‍ പ്രസംഗികനും ആയിരുന്ന ഫിലിപ്പ് വര്‍ഗീസ് അച്ചന്‍ (87) ഡെട്രോയിറ്റില്‍ അന്തരിച്ചു.

വെണ്മണി വാതല്ലൂര്‍ കുടുംബത്തില്‍ വെട്ടത്തേത് പരേതരായ വി. ഇ. ഫിലിപ്പിന്റെയും ഗ്രേസി ഫിലിപ്പിന്റെയും മുന്നാമത്തെ മകനായിരുന്നു. വെണ്മണി മാര്‍ത്തോമ ഹൈ സ്‌കൂളിലും പന്തളം എന്‍എസ് എസ് കോളജിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം കൊമ്പാടി മാര്‍ത്തോമ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നേടിയ തിരുവചന പഠനവും കോട്ടയം മാര്‍ത്തോമ സെമിനാരിയില്‍ നിന്നും നേടിയ തിയോളജി ബോധനവും അച്ഛന് 1963 മെയ് ഏഴിന് ഡീക്കന്‍ പദവിയും ജൂണ്‍ 26 ന് കശീശ പട്ടവും നല്‍കി സഭയുടെ ശ്രുശുഷ സമൂഹത്തിലേക്ക് കൈ പിടിച്ചു ഉയര്‍ത്തി,

കാട്ടാക്കട,നെടുവാളൂര്‍, ആനിക്കാട്, കരവാളൂര്‍,നിരണം, കുറിയന്നൂര്‍, മുളക്കുഴ, കീക്കൊഴൂര്‍, പെരുമ്പാവൂര്‍, നാക്കട എന്നീ ഇടവകകളില്‍ വികാരി യായി സേവനം അനുഷ്ടിച്ചു.1991 ല്‍ അമേരിക്കയില്‍ എത്തിയ ശേഷം ഡെട്രോയിറ്റ്, അറ്റ്‌ലാന്റ, ചിക്കാഗോ, ഫ്‌ലോറിഡ, ഇന്ത്യനാപോലിസ്, ഡാലസ്, കാനഡ എന്നി സ്ഥലങ്ങളില്‍ ഉള്ള ഇടവകകളില്‍ ചുരുങ്ങിയ സമയം സേവനം ചെയ്തു. ഡെട്രോയിറ്റില്‍ വിശ്രമ ജീവിതം നയിക്കുക ആയിരുന്ന അച്ഛന്റെ സഹധര്‍മണി കൈലാസ് തുരുത്തിയില്‍ പരേതരായ ജേക്കബ് ജോണിന്റെയും പെണ്ണെമ്മ ജോണിന്റെയും മകള്‍ ഡോ. എല്‍സി വര്‍ഗീസ്.

മക്കള്‍: ഫിലിപ്പ് വര്‍ഗീസ്(ജിജി), ജോണ്‍ വറുഗീസ് (ജോജി), ഗ്രേസ് തോമസ് (ശാന്തി)
മരുമക്കള്‍: മിനി വര്‍ഗീസ് , സുനിത വര്‍ഗീസ്, ബിനോ തോമസ്
കൊച്ചുമക്കള്‍: ഹാനാ തോമസ്, നെയ്തന്‍ വറുഗീസ്, ആന്‍ഡ്രൂ വര്‍ഗീസ്, റബേക്ക വര്‍ഗീസ്, ഐസയ്യ തോമസ്, ഇല്യാന വറു ഗീസ്.

സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ജിജി: 586-604-6246, ജോജി: 586-610-9932

Senior priest of the Mar Thoma Church, Fr. Philip Varghese (87), passed away in Detroit.

Share Email
LATEST
Top