വാഷിംഗ്ടണ്‍: ഗാസയില്‍ ഭക്ഷണം കിട്ടാതെ ജനങ്ങള്‍ കൊടിയ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത വ്യാപകമായതിനു പിന്നാലെ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കന്‍ പ്രതിനിധി ഗാസ സന്ദര്‍ശിക്കുന്നു.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഗാസയിലെ മേഖലകള്‍ ഇന്ന് സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കിയുഎസ് അംബാസിഡര്‍ മൈക്ക് ഹക്കബിക്കൊപ്പമായിരിക്കും ദുരിത മേഖലകളില്‍ സന്ദര്‍ശനം. ഇവര്‍ ഗാസയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും’ ലീവിറ്റ് പറഞ്ഞു.
ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയ വിറ്റ്കോഫ്പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ ഇന്നലെ ഗാസയില്‍ 111 പേര്‍ കൊല്ലപ്പെട്ടതായും അവരില്‍ 91 പേര്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ നില്ക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്നും വാര്‍ത്തകള്‍ പുറത്തു വന്നു.
Severe hunger in Gaza: US envoy to inspect food distribution centers today