കാസർകോട് : കാസർകോട് ജില്ലയിൽ കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രധാന അധ്യാപകൻ കുട്ടിയെ മർദ്ദിച്ച് കർണപടം പൊട്ടിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.പ്രധാന അധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ധാന അധ്യാപകന് വീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ അദ്ദേഹത്തെ സ്ഥലം മാറ്റിക്കൊണ്ട് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും ഒരു അധ്യാപകന്റെയോ സ്‌കൂൾ മാനേജ്‌മെന്റിന്റെയോ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ല. വിദ്യാർത്ഥി കേന്ദ്രീകൃതമാകണം വിദ്യാഭ്യാസ പ്രവർത്തനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.