അഞ്ചുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യത്തിലെ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. നാസയുടെ ആൻ മക്ലെയ്ൻ, നിക്കോൾ അയേഴ്‌സ്, ജാക്സയുടെ ടകൂയ ഒനിഷി, റോസ്‌കോസ്‌മോസിന്റെ കിരിൽ പെഷ്ക്കോവ് എന്നിവരടങ്ങിയ നാലംഗ സംഘമാണ് വിജയകരമായി ദൗത്യം പൂർത്തിയാക്കിയത്.
എൻഡുറൻസ് എന്ന് പേരിട്ട ഡ്രാഗൺ പേടകം പസഫിക് സമുദ്രത്തിലാണ് ലാൻഡ് ചെയ്തത്. പുതിയ ക്രൂ-11 ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതിന് ശേഷമാണ് ക്രൂ-10 ദൗത്യം ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചത്.