സെന്റ്. തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷ ഓഗസ്റ്റ് 16ന്

സെന്റ്. തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷ ഓഗസ്റ്റ് 16ന്

സജി പുല്ലാട്

ഹൂസ്റ്റണ്‍: സെന്റ്. തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ റൊഷാരനില്‍ പുതിയതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ (13325 Hwy 6, Rosharon, TX 77583) പ്രതിഷ്ഠാ ശുശ്രൂഷ ഓഗസ്റ്റ് 16 ന് രാവിലെ ഒന്‍പതിന് നടത്തും. ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ.ഡോ. തോമസ് എബ്രഹാം പ്രതിഷ്ഠാ ശുശ്രൂഷ നിര്‍വഹിക്കും.

വിവിധ സഭകളിലെ വൈദിക ശ്രേഷ്ഠര്‍, വിശ്വാസികള്‍, സാമൂഹിക, രാഷ്ട്രീയ രംഗത്തെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നതായിരിക്കുമെന്ന്
ഇടവക വികാരി റവ.ഡോ.ജോബി മാത്യു, വൈസ് പ്രസിഡന്റ് മത്തായി കെ മത്തായി,സെക്രട്ടറി ജോര്‍ജ് മാത്യൂസ് എന്നിവര്‍ സംയുക്തമായി അറിയിച്ചു.

St. Thomas Evangelical Church of India Church Dedication Service on August 16th

Share Email
Top