തിരുവനന്തപുരം: മലയാള നാട് പൊന്നോണ ആഘോഷങ്ങളിലേക്ക്. ഇനിയുള്ള ദിനങ്ങള്‍ ഓരോ മലയാളികളും ഓണത്തിരക്കിലേക്ക്. നാടെന്നോ പ്രവാസ നാടെന്നോ വ്യത്യാസമില്ലാതെ മലയാളിള്‍ താമസിക്കുന്ന എല്ലായിടവും ഓണാഘോഷത്തിലേക്ക് ചേക്കേറാന്‍ തുടങ്ങി.
എറണാകുളം തൃപ്പൂണിത്തുറയില്‍ പൊന്നോണത്തിന്റെ ആഘോഷപരിപാടികളുടെ തുടക്കമായി തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങള്‍ ആരംഭിച്ചു. ഇന്നു രാവിലെ നടന്ന ചടങ്ങില്‍ നടന്‍ ജയറാം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ജാതി മത വ്യത്യാസങ്ങളില്ലാത്ത ഓണാഘോഷം കേരളം ലോകത്തിനു മുന്നില്‍ വയ്ക്കുന്ന മാതൃകയാണെന്ന് ജയറാം പറഞ്ഞു. ഇതിന്റെ ഭാഗമാകാന്‍ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണഅ. ഓണം ലോകത്തിന്റെ ഓരോ കോണിലും, മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ആഘോഷിക്കപ്പെടുകയാണ്. കുട്ടിക്കാലം മുതല്‍ വളരെ ദൂരെ നിന്ന് മാത്രം കണ്ടിരുന്ന ഈ ആഘോഷത്തിന്റെ ഉദ്ഘാടനവേദിയില്‍ ഇരിക്കാന്‍ കഴിഞ്ഞതും എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറ ബോയ്‌സ് ഗ്രൗണ്ടില്‍ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ തചലതു കലാരൂപങ്ങളും ഗജവീരന്‍മാരും നിശ്ചല ദൃശ്യങ്ങളും നിരന്ന വര്‍ണാഭമായ ചടങ്ങുകളാണ് ഒരുക്കിയത്.
ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. മന്ത്രിമാരായ പി. രാജീവും എം.ബി രാജേഷും ചടങ്ങില്‍ പങ്കെടുത്തു.
The celebrations have begun to usher in Onam.