പത്തനംതിട്ട : 14 വർഷമായി ശമ്പളം ഇല്ലാതെ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതിൽ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജർക്ക് നിർദ്ദേശം നൽകും.
മകന്റെ കോളജ് പ്രവേശനത്തിന് ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോയാണ് ജീവനൊടുക്കിയത്. വിദ്യാഭ്യാസവകുപ്പിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് എത്തിയിരുന്നു. പിന്നലെയാണ് നടപടി.
14 വര്‍ഷമായി എയ്ഡഡ് സ്കൂള്‍ ടീച്ചറായ ഭാര്യയ്ക്ക് ശമ്പളമില്ല. പൊതുവിദ്യാഭ്യാസം -വിജിലൻസ് പത്തനംതിട്ട സെൻറ് ജോസഫ് എച്ച്.എസ്. നാറാണംമൂഴിയിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക ആണ് സസ്പെൻഷൻ.
പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലുള്ള നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ അധ്യാപികയുടെ യുെ പി എസ് ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി , അധ്യാപികയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളിൽ വിതരണം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രസ്തുത കോടതി വിധി പരിശോധിച്ചു ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിന് ബഹു. സർക്കാർ 17/01/2025 ലെ കത്തിലൂടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിരുന്നു.
മൂന്നു മാസത്തിനുള്ളിൽ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന ഉത്തരവ് നിലനിൽക്കെ 31/01/2025 ന് പ്രധാനാധ്യാപികയ്ക്ക് നിർദ്ദേശം നൽകിയതിനു ശേഷം ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ മറ്റു തുടർനടപടികൾ ഒന്നും സ്വീകരിചില്ല . സ്കൂൾ പ്രധാനാധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ വെച്ച് താമസിപ്പിച്ചതിൽ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി.എ. സൂപ്രണ്ട്, സെക്ഷൻ ക്ലർക്ക് എന്നിവർ വീഴ്ച വരുത്തിയിട്ടുള്ളതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്യുന്നു.
മേൽ സാഹചര്യത്തിൽ പ്രസ്തുത വീഴ്‌ച വരുത്തിയിട്ടുള്ള പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ ആയ ശ്രീ.അനിൽകുമാർ എൻ. ജി., സൂപ്രണ്ട് ആയ ശ്രീ. ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ആയ ശ്രീമതി ബിനി ആർ എന്നിവരെ 1960 ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങൾ ഭാഗം IV ചട്ടം 10(1)(a) പ്രകാരം അന്വേഷണ വിധേയമായി ഉടൻ പ്രാബല്യത്തിൽ വേലവിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
സ്കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും മാനേജ്‌മെന്റിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.