ആകര്‍ഷകമായ പ്രൈസ് മണിയുമായി ആവേശക്കൊടുമുടിയേറുന്ന ടിസാക്ക് അന്താരാഷ്ട്ര വടംവലി മത്സരം ശനിയാഴ്ച

ആകര്‍ഷകമായ പ്രൈസ് മണിയുമായി ആവേശക്കൊടുമുടിയേറുന്ന ടിസാക്ക് അന്താരാഷ്ട്ര വടംവലി മത്സരം ശനിയാഴ്ച

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: തൊട്ടുമുന്നില്‍ നില്‍ക്കുന്ന എതിരാളിയെ കമ്പക്കയറില്‍ കൊരുത്ത് വലിക്കുന്ന ആവേശോജ്വലമായ ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയികളെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെയും കാത്തിരിക്കുന്നത് പതിനായിരക്കണക്കിന് ഡോളറിന്റെ പ്രൈസ് മണി. ടിസാക്ക് അണിയിച്ചൊരുക്കുന്ന ഈ പെരുംപോരാട്ടം, ഓഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപിക് സെന്ററില്‍ (Fort bend County Epicenter – Indoor air- conditioning) പടഹധ്വനി മഴങ്ങുന്ന അന്തരീക്ഷത്തില്‍ അരങ്ങേറും.

പോരാട്ടച്ചൂട് ശമിപ്പിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടിസാക്കിന്റെ സീസണ്‍-4 മല്‍സരമെന്നത് മറ്റൊരു ചരിത്രമെഴുതും. അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലി മല്‍സരമായിരിക്കുമിത്. കൈയ്യും മെയ്യും മറന്ന് ശക്തിയും ബുദ്ധിയും ഓരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന ഈ വടംവലി മല്‍സരത്തില്‍ പങ്കെടുക്കാന്‍ കച്ചമുറുക്കി എത്തുന്നത് യു.എസ്.എ, കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി ടീമുകളാണ്. പുരുഷകേസരികള്‍ക്കൊപ്പം മഹിളാമണികളും കളത്തിലിറങ്ങുന്ന കാഴ്ച പുത്തന്‍ അനുഭവമാകും.

പ്രൈസ് മണിയുടെ വിവരങ്ങള്‍ ഇപ്രകാരം. ബ്രായ്ക്കറ്റില്‍ സ്‌പോണ്‍സേഴ്‌സിന്റെ പേരുവിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • ഒന്നാം സമ്മാനം-8001 $ (തോമസ് വാഴപ്പള്ളില്‍-എക്‌സല്‍ റിയല്‍റ്റി & സി.ഒ & മാത്യു കല്ലിടുക്കില്‍)
  • രണ്ടാം സമ്മാനം-6001 $ (ഫോര്‍സൈറ്റ് കണ്‍സ്ട്രക്ഷന്‍-അനീഷ് സൈമണ്‍)
  • മൂന്നാം സമ്മാനം-4001 $ (യു.ജി.എം-പ്രിന്‍സ് പോള്‍ & ഡോ. ഷിജു സക്കറിയ)
  • നാലാം സമ്മാനം-2001 $ (ഷോണ്‍ ലൂക്ക് വെട്ടിക്കല്‍-താജംസ് മാര്‍ബിള്‍സ് & ഗ്രാനൈറ്റ്)
  • അഞ്ചാം സമ്മാനം-1001 $ (ബെല്‍ ഫോര്‍ട്ട് ലോയല്‍ ഇന്‍വസ്റ്റ്‌മെന്റ്)
  • ആറാം സമ്മാനം-1001 $ (സന്ദീപ് തേവര്‍വേലില്‍-പെറി ഹോംസ്: എ ട്രഡീഷന്‍ ഓഫ് എക്‌സലന്‍സ്)
  • ഏഴാം സമ്മാനം-1001 $ (ആന്‍സ് ഗ്രോസറി)
  • എട്ടാം സമ്മാനം-1001 $ (സീബ്രാ പ്രോഡക്ട്‌സ് എല്‍.എല്‍.സി)

വ്യക്തിഗത സമ്മാനങ്ങളുടെ വിവരങ്ങള്‍ ഇപ്രകാരം:

  • ഫ്രണ്ട്: ജോയല്‍-ചാമ്പ്യന്‍സ് മോര്‍ട്ട്‌ഗേജ്
  • ബെസ്റ്റ് സെക്കന്റ്-സോണി സി.പി.എ ആലപ്പാട്ട്
  • ബെസ്റ്റ് തേഡ്-സോണി സി.പി.എ ആലപ്പാട്ട്
  • ബെസ്റ്റ് ഫോര്‍ത്ത്-മാത്യു തൊട്ടിയില്‍
  • ബെസ്റ്റ് ഫിഫ്ത്-സൈമണ്‍ തൊട്ടിയില്‍
  • ബെസ്റ്റ് സിക്‌സ്ത്-സിജില്‍ സൈമണ്‍ തൊട്ടിയില്‍
  • ബെസ്റ്റ് ബാക്ക്-എബ്രഹാം പാറയംകാലായില്‍
  • ബെസ്റ്റ് കോച്ച്-521 ടയര്‍
  • ബെസ്റ്റ് വ്യൂവര്‍-ഡോ. ശുഭ ഷെട്ടി
  • എം.വി.പി-ജോയല്‍ ചാമ്പ്യന്‍സ് മോര്‍ട്ട്‌ഗേജ്

വിമന്‍സ് കാറ്റഗറി

  • ഒന്നാം സമ്മാനം-2501 $ (മസാല ഹട്ട്-റിമല്‍ & സുനില്‍)
  • രണ്ടാം സമ്മാനം-1501 $ (മാസ് മ്യൂച്വല്‍ ഇന്‍ഷുറന്‍സ്-ജാര്‍ജ് ജോസഫ് സി.എച്ച്.എഫ്.സി)
  • മൂന്നാം സമ്മാനം-1001 $ (ജെനുവിന്‍ ക്രാഫ്റ്റ്-മാത്യു & അലക്‌സ്)

ഹെവി വെയ്റ്റ് കാറ്റഗറി

  • ഒന്നാം സമ്മാനം-1501 $ (സൈക്കിള്‍ അഗര്‍ബത്തീസ്)
  • രണ്ടാം സമ്മാനം-1001 $ (നെക്‌സിനോവ്, സൊലൂഷന്‍സ് ഫോര്‍ ബിസിനസ്)
  • മൂന്നാം സമ്മാനം-501 $ (ലിജോ ലൂക്കോസ്)

കായികശേഷി പരീക്ഷിക്കുന്ന ഒരു മല്‍സരം മാത്രമല്ല വടംവലി. മറിച്ച് ഏവര്‍ക്കും ഒത്തുകൂടാനും നമ്മുടെ തനതായ കായിക ശേഷി പ്രദര്‍ശിപ്പിച്ച് ആഘോഷിക്കാനും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കളിത്തട്ടിലിറങ്ങാനുമുള്ള സുവര്‍ണാവസരമാണ് ‘ടിസാക്ക്’ ഒരുക്കുന്നത്. ആരവങ്ങളുടെയും അര്‍പ്പുവിളികളുടെയും നടുവില്‍ ശത്രുനിരയുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയുടെ വഞ്ചന തിരിച്ചറിഞ്ഞ് നിലപാടുതറയില്‍ കാലും മനസുമുറപ്പിക്കുന്ന ടീമുകള്‍ തന്ത്രങ്ങള്‍ മെനഞ്ഞ് തയ്യാറായിക്കഴിഞ്ഞു.

”ഇനി വലിയെടാ…വലി…”

TISAC International tug of war tournament blasting on August 9th Saturday

Share Email
LATEST
Top