ബീജിംഗ്: രാജ്യതാത്പര്യം ബലി കഴിച്ച് ഒരു കരാറിനുമില്ലെന്ന് ചൈന.ഇതോടെ അമേരിക്കയും .ചൈനയും തമ്മിലുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വമായി.ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും വ്യാപാര കരാറിലെത്താനും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചൈന നി ലപാട് കൂടുതൽ കർക്കശമാക്കിയത്.
രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തയാറല്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെ വ്യാപാര ഉടമ്പടി അനിശ്ചിതത്വത്തിലായി. ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന അമേരിക്കൻ ആവശ്യം ചൈന തള്ളി.
സ്റ്റോക്ക്‌ഹോമില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തങ്ങളുടെ നിലപാട് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ചൈന ഊര്‍ജ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ ചൈനയുടെയും യുഎസിന്റെയും വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കരാറില്‍ എത്താന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസം ഇരുരാജ്യങ്ങളും പ്രകടിപ്പിക്കു ന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍.
നൂറ് ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണി അമേരിക്ക നടപ്പാക്കുമോ എന്ന കാര്യത്തില്‍ കണ്‍സള്‍ട്ടന്‍സി ടെനിയോയുടെ മാനേജിങ് ഡയറക്ടര്‍ ഗബ്രിയേല്‍ വൈല്‍ഡോ സംശയം പ്രകടിപ്പിച്ചു. ഈ ഭീഷണികള്‍ യാഥാര്‍ഥ്യമായാല്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള വ്യാപാര ഉടമ്പടി പ്രഖ്യാപിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Trade deal: China says it will not yield to US threats