ചെന്നൈ: തമിഴ്നാട്ടില്‍ ചരക്ക് ട്രെയിന്‍ ബാഗ്മതി എക്‌സ്പ്രസുമായി കൂട്ടിയിടിച്ച സംഭവം അട്ടിമറിയെന്നു റിപ്പോര്‍ട്ട്. വിദഗ്ധ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 11ന് രാത്രി കവരപ്പേട്ട റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തിനു കാരണം പാളത്തില്‍ തകരാറു വരുത്തിയതാണെന്നാണ് റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ അന്തിമ റിപ്പോര്‍ട്ടിലുള്ളത്.അട്ടിമറിക്കു പിന്നില്‍ റെയില്‍വേയുമായി ബന്ധമുള്ളയാളാണെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അപകടത്തില്‍ 13 കോച്ചുകള്‍ പാളംതെറ്റുകയും ജനറേറ്റര്‍ കോച്ച് തീപിടിക്കുകയും ഇരുപതോളം യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ച് ട്രെയിനിന്റെ വേഗം കുറച്ചതു വഴി വന്‍ ദുരന്തം ഒഴിവാക്കിയ ലോക്കോ പൈലറ്റ് ജി.സുബ്രഹ്മണ്യത്തെ ‘അതി വിശിഷ്ട റെയില്‍ സേവാ പുരസ്‌കാരത്തിന്’ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Train collision accident in Tamil Nadu: Reportedly a rollover