കൊവിഡ്-19 വാക്സിനേഷൻ്റെ എല്ലാ വിവരങ്ങളും നീക്കം ചെയ്തേക്കൂ; ഫെഡറൽ ഏജൻസികളോട് ഉത്തരവിട്ട് ട്രംപ് ഭരണകൂടം

കൊവിഡ്-19 വാക്സിനേഷൻ്റെ എല്ലാ വിവരങ്ങളും നീക്കം ചെയ്തേക്കൂ; ഫെഡറൽ ഏജൻസികളോട് ഉത്തരവിട്ട് ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: കൊവിഡ്-19 വാക്സിനേഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും ഫെഡറൽ ഏജൻസികളുടെ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. വാക്സിനേഷൻ സംബന്ധിച്ച നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചിരുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒഴിവാക്കാനാണ് നിർദ്ദേശം.

ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്‌മെന്റ് ഡയറക്ടറായ സ്കോട്ട് കുപോർ ഓഗസ്റ്റ് 8-ന് എല്ലാ ഫെഡറൽ വകുപ്പുകൾക്കും ഏജൻസി മേധാവികൾക്കും അയച്ച മെമ്മോറാണ്ടത്തിലാണ് ഈ ഉത്തരവ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 8-നകം ഈ നിർദ്ദേശങ്ങൾ പാലിച്ചതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കുപോർ ആവശ്യപ്പെട്ടു.

ഉടൻ പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവനുസരിച്ച്, ജീവനക്കാരുടെ കൊവിഡ്-19 വാക്സിനേഷൻ വിവരങ്ങൾ, മുൻപ് വാക്സിനേഷൻ എടുക്കാത്തതുമായി ബന്ധപ്പെട്ട രേഖകൾ, അല്ലെങ്കിൽ ഇളവുകൾക്കുള്ള അപേക്ഷകൾ എന്നിവ യാതൊരു തൊഴിൽപരമായ തീരുമാനങ്ങൾക്കും ഉപയോഗിക്കാൻ പാടില്ല. നിയമനം, സ്ഥാനക്കയറ്റം, ശിക്ഷാനടപടികൾ, പിരിച്ചുവിടൽ തുടങ്ങിയ കാര്യങ്ങളിൽ ഈ വിവരങ്ങൾ പരിഗണിക്കരുതെന്നും കുപോർ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കി.

Share Email
Top