സൈനീകര്‍ക്കൊപ്പം വാഷിംഗടണ്‍ ഡിസിയില്‍ പെട്രോളിംഗിനിറങ്ങുമെന്ന പ്രഖ്യാപനവുമായി ട്രംപ്

സൈനീകര്‍ക്കൊപ്പം വാഷിംഗടണ്‍ ഡിസിയില്‍ പെട്രോളിംഗിനിറങ്ങുമെന്ന പ്രഖ്യാപനവുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനീകര്‍ക്കൊപ്പം താന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ പെട്രോളിംഗിന് ഇറങ്ങുമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ സൈനീകര്‍ക്കൊപ്പം പെട്രോളിംഗിനു പോകുമെന്നും തലസ്ഥാനത്തെ തിരിച്ചെടുക്കണമെന്നും ഒരു മാധ്യമത്തോട് ട്രംപ് പ്രതികരിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു.


തലസ്ഥാനം തിരികെ എടുക്കുമെന്ന്’പ്രഖ്യാപിച്ചാണ തലസ്ഥാനത്ത് നാഷനല്‍ ഗാര്‍ഡിനെയും സൈനികരെയും വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഈ പ്രതികരണം.

സൈനീക വിന്യാസം നഗരങ്ങളിലെ അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് ഈ തീരുമാനമെന്നാണ് ട്രംപിന്റെ പക്ഷം. എന്നാല്‍ നഗരവാസികളുടെ പ്രതിഷേധങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും ആക്ഷേപമുണ്ട്. 800 സൈനികരെയാണ് വാഷിങ്ടന്‍ നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. ഡെമോക്രാറ്റുകളുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലും സൈനികരെ വിന്യസിച്ചിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ കൂടുതലായി രംഗത്തു വന്നതോടെ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന വാദവുമായി ഒരുവിഭാഗം രംഗത്തുണ്ട്. എന്നാല്‍ എന്നാല്‍ നഗരങ്ങളില്‍ നിയമപാലകരെ സഹായിക്കാന്‍ നാഷനല്‍ ഗാര്‍ഡ് സൈനികരെ നിയോഗിച്ചതിനെ വിമര്‍ശിക്കുന്നവരുമുണ്ട്.

Trump announces he will patrol Washington, DC with troops

Share Email
Top