ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള നീക്കവുമായി ട്രംപ്: ഇന്ത്യയ്‌ക്കെതിരേ യൂറോപ്യന്‍ യൂണിയനും അധിക തീരുവ ഈടാക്കണമെന്ന് വൈറ്റ് ഹൗസ്

ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള നീക്കവുമായി ട്രംപ്: ഇന്ത്യയ്‌ക്കെതിരേ യൂറോപ്യന്‍ യൂണിയനും അധിക തീരുവ ഈടാക്കണമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരിച്ചടി തീരുവ കൊണ്ടു മാത്രം ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ കഴിയില്ലെന്നു ട്രംപിന് മനസിലായതായി സൂചന. ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്യന്‍ യൂണിയനും ഇന്ത്യക്കെതിരേ അധിക തീരുവ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി.

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെടണമെന്ന ഉപാധിയും മുന്നോട്ടു വെയ്ക്കുന്നുണ്ട്. റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും ഇന്ത്യ വഴങ്ങാത്തതും ചൈനയും ഇന്ത്യയും സൗഹൃദം ശക്തമാക്കുന്നതുമാണ് പുതിയ നീക്കത്തിലേക്ക് ട്രംപിനെ എത്തിച്ചത്.

റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന, യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്ന് ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യക്ക് മാത്രം 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചിരുന്നു.

യുക്രയിന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് മേലുള്ള അധിക തീരുവ വിമര്‍ശിക്കപ്പെട്ടതെങ്കിലും ഇന്ത്യയെ മാത്രം ലക്ഷ്യറഷ്യയില്‍ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനോട് യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവില്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല.

ട്രംപിന്റെ താരിഫ് നീക്കത്തെ പരസ്യമായി പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് അമേരിക്ക ഇന്ത്യക്കെതിരെ തീരുമാനം കൈക്കൊള്ളാന്‍ യൂറോപ്യന്‍ യൂണിയനിലും സമ്മര്‍ദ്ദം ചെലുത്തുന്നത്.

Trump moves to put more pressure on India: White House wants European Union to impose additional tariffs on India

Share Email
Top