വീണ്ടും തലസ്ഥാനത്ത് കാര്യങ്ങൾ കടുപ്പിക്കാൻ ട്രംപ്; കൊലപാതകക്കേസുകളിൽ വധശിക്ഷ, മറ്റ് വഴികളില്ലെന്ന് പ്രസിഡന്‍റ്

വീണ്ടും തലസ്ഥാനത്ത് കാര്യങ്ങൾ കടുപ്പിക്കാൻ ട്രംപ്; കൊലപാതകക്കേസുകളിൽ വധശിക്ഷ, മറ്റ് വഴികളില്ലെന്ന് പ്രസിഡന്‍റ്

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിൽ കൊലപാതകക്കേസുകളിൽ വധശിക്ഷ തേടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാബിനറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. “തലസ്ഥാനത്ത് ആരെങ്കിലും കൊലപാതകം ചെയ്താൽ വധശിക്ഷ നൽകും. തലസ്ഥാനത്ത് ആരെങ്കിലും ആരെങ്കിലെയെങ്കിലും കൊന്നാൽ, ഞങ്ങൾ വധശിക്ഷ ആവശ്യപ്പെടും,” ട്രംപ് പറഞ്ഞു.

ഇതൊരു “വളരെ ശക്തമായ പ്രതിരോധ നടപടി” ആണെന്ന് ട്രംപ് വാദിച്ചു. “ഈ രാജ്യത്ത് അതിന് ഞങ്ങൾ തയ്യാറാണോ എന്ന് എനിക്കറിയില്ല… ഞങ്ങൾക്ക് മറ്റ് വഴികളില്ല,” ട്രംപ് കൂട്ടിച്ചേർത്തു. വാഷിംഗ്ടൺ ഡിസിയിൽ ഈ നടപടി നടപ്പാക്കുമെന്നും, മറ്റ് സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ ഈ നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നത് വ്യക്തമല്ല. വാഷിംഗ്ടൺ ഡിസിയിൽ വധശിക്ഷ നിലവിലില്ല. എന്നാൽ ഫെഡറൽ സർക്കാരിന് വധശിക്ഷ നൽകാൻ കഴിയും. മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡിസിയിലെ പ്രാദേശിക കൊലപാതക കേസുകൾ കൈകാര്യം ചെയ്യുന്ന പ്രോസിക്യൂട്ടർമാർ പോലും ഫെഡറൽ നിയുക്ത യുഎസ് അറ്റോർണിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.

Share Email
Top