സർവകലാശാലകളെ ലക്ഷ്യമിട്ട് വീണ്ടും ട്രംപിൻ്റെ ഉത്തരവ്; വിദ്യാർത്ഥി പ്രവേശനത്തിൽ വംശീയ വിവേചനം നടക്കുന്നില്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം

സർവകലാശാലകളെ ലക്ഷ്യമിട്ട് വീണ്ടും ട്രംപിൻ്റെ ഉത്തരവ്; വിദ്യാർത്ഥി പ്രവേശനത്തിൽ വംശീയ വിവേചനം നടക്കുന്നില്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം

വാഷിംഗ്ടൺ: വിദ്യാർത്ഥി പ്രവേശനത്തിൽ വംശീയ വിവേചനം നടക്കുന്നില്ലെന്ന് തെളിയിക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകി യുഎസ് പ്രസിഡന്റ് ഡോണാഡ് ട്രംപ് ഉത്തരവിട്ടു. ഒരു മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചുകൊണ്ടാണ് ട്രംപിന്റെ ഈ നീക്കം.

അതേസമയം, ഈ ഉത്തരവിലെ ഭാഷ അവ്യക്തമാണെന്ന് അമേരിക്കയിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സംഘടനയായ അമേരിക്കൻ കൗൺസിൽ ഓൺ എജ്യുക്കേഷൻ വിമർശിച്ചു. വംശീയ ഡാറ്റ ശേഖരിക്കുന്നത് നിയമപരമാണോ എന്നതിലും അവർ സംശയം പ്രകടിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ‘അഫർമേറ്റീവ് ആക്ഷൻ’ നയങ്ങൾ പിൻവലിക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നീക്കമാണിത്. ഇതിനുമുൻപ്, വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫെഡറൽ ഫണ്ടിംഗ് നഷ്ടപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങളും ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

Share Email
Top