പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: അമിത വേഗതയില്‍ പാഞ്ഞെത്തിയ വാഹനമിടിച്ച് രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മിഡ്ടൗണിലുണ്ടായ അപകടത്തില്‍, മദ്യപിച്ച് വാഹനമോടിച്ചയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
പുലര്‍ച്ചെ രണ്ടോടെ സ്മിത്ത് സ്ട്രീറ്റില്‍ വെച്ച് ഒരു കറുത്ത ഫോര്‍ഡ് എഫ്-150 വാഹനം മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. നിര്‍ത്താതെ പോയ വാഹനത്തെ.്, പോലീസ് പിന്തുടരുന്നതിനിടെ അമിത വേഗതയില്‍ പാഞ്ഞ വാഹനം, എല്‍ഗിന്‍ സ്ട്രീറ്റില്‍ വെച്ച് ഒരു വെള്ള ലെക്‌സസിലിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ ലെക്‌സസ് ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. ലെക്‌സസിലുണ്ടായിരുന്ന രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എഫ്-150 ഓടിച്ചയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഇയാളുടെ വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു.
Two people die in a speeding vehicle crash