ഒന്നും രണ്ടുമല്ല, 584 മില്യൺ ഡോളറിന്‍റെ ഫെഡറൽ ഫണ്ടിംഗ് മരവിപ്പിച്ച് ട്രംപ് ഭരണകൂടം; യുസിഎൽഎയ്ക്ക് വൻ തിരിച്ചടി

ഒന്നും രണ്ടുമല്ല, 584 മില്യൺ ഡോളറിന്‍റെ ഫെഡറൽ ഫണ്ടിംഗ് മരവിപ്പിച്ച് ട്രംപ് ഭരണകൂടം; യുസിഎൽഎയ്ക്ക് വൻ തിരിച്ചടി

ലോസ് ഏഞ്ചൽസ്: പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയക്ക് അനുവദിച്ച 584 മില്യൺ ഡോളറിന്‍റെ ഫെഡറൽ ഫണ്ടിംഗ് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. കഴിഞ്ഞ വർഷം യുസിഎൽഎ ക്യാമ്പസിൽ വലിയ തോതിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇസ്രായേലിന്‍റെ സൈനിക നടപടികളെയും പലസ്തീൻ ഭൂമിയിലുള്ള ഇസ്രായേലിന്റെ നിയന്ത്രണത്തെയും വിമർശിക്കുന്നത് യഹൂദ വിരുദ്ധതയായി സർക്കാർ തെറ്റിദ്ധരിക്കുന്നുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

പലസ്തീൻ അവകാശങ്ങൾക്കുള്ള പിന്തുണയെ തീവ്രവാദമായി ചിത്രീകരിക്കുന്നു എന്നും അവർ വാദം ഉയര്‍ത്തി. നിലവിൽ, ഏകദേശം 584 മില്യൺ ഡോളറിൻ്റെ ഫണ്ടിംഗ് മരവിപ്പിക്കുകയും അത് നഷ്ടപ്പെടാനുള്ള സാധ്യതയിലുമാണെന്ന് യുസിഎൽഎ ചാൻസലർ ജൂലിയോ ഫ്രെങ്ക് സർവകലാശാലയുടെ വെബ്സൈറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

നേരത്തെ, യുസിഎൽഎയിലെ അധ്യാപകർക്കും ഗവേഷകർക്കും ഉണ്ടാകുന്ന വലിയ നഷ്ടത്തെക്കുറിച്ച് ഫ്രെങ്ക് തന്‍റെ എക്സ് അക്കൗണ്ടിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. യുസിഎൽഎയിൽ നിന്നുള്ള കണ്ടുപിടുത്തങ്ങളെയും ഗവേഷണങ്ങളെയും ആശ്രയിച്ച് കഴിയുന്ന രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇത് വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം അതിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Share Email
LATEST
Top