ലണ്ടന്‍: ബ്രിട്ടണില്‍ ക്രിമിനല്‍ കുറ്റവാളികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയമഭേതഗതികളുമായി സര്‍ക്കാര്‍. ഇതിനായി നിയമഭേതഗതികള്‍ രാജ്യത്ത് നടപ്പാക്കുകയാണ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നു നിയമസെക്രട്ടറി ഷബാന മഹമൂദ് അറിയിച്ചു.
ക്രിമിനല്‍ കുറ്റത്തില്‍പ്പെട്ടവര്‍ക്ക് പബ്ബുകളില്‍ പ്രവേശനം നിരോധിക്കപ്പെടും. കൂടാതെ കായികവേദികളും സംഗീതവേദികളിലും ഇവര്‍ക്ക് പ്രവേശനമുണ്ടാവില്ല. ലഹരി ഉപയോഗത്തിനു സാമൂഹ്യ സേവന ശിക്ഷ ലഭിക്കുന്നവര്‍ക്ക് ആ സേവനകേന്ദ്രങ്ങളിലേക്ക് മാത്രമായി യാത്രാ സ്വാനതന്ത്ര്യം ഈ നിയമഭേഗതി നിര്‍ദേശിക്കുന്നു. ക്രിമിനല്‍ കുറ്റവാളികളെ നിശ്ചിത ഇടവേളകളില്‍ ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ചുളള പരിശോധനകള്‍ വിധേയരാക്കും.
കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചതോടെ ബ്രിട്ടണില്‍ ജയില്‍ വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കൂടുതല്‍ കര്‍ശന നിലപാടുമായി രംഗത്തു വന്നിട്ടുള്ളത്.
UK to ban travel for criminals