യുക്രെയ്ന്‍ -റഷ്യന്‍ സംഘര്‍ഷം: ട്രംപ്- പുടിന്‍ ചര്‍ച്ചയ്ക്ക് യുഎഇ വേദിയാകും

യുക്രെയ്ന്‍ -റഷ്യന്‍ സംഘര്‍ഷം: ട്രംപ്- പുടിന്‍ ചര്‍ച്ചയ്ക്ക് യുഎഇ വേദിയാകും

വാഷിംഗ്ടന്‍/ മോസ്‌കോ: റഷ്യ -യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ ഇടപെടലുകള്‍ കൂടുതല്‍ സജീവമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഇക്കാര്യത്തില്‍ ഉടന്‍ കൂടിക്കാഴ്ച്ച നടത്തും. ഇരുവരും തമ്മില്‍ അടുത്ത ആഴ്ച യുഎഇയില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റഷ്യയുടെ ഭാഗത്തുനിന്നുമുള്ള സൂചന. പുടിനും യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയുമായുള്ള ചര്‍ച്ചകളെ തുടര്‍ന്നായിരിക്കും പുടിനുമായി ട്രംപ് ചര്‍ച്ച നടത്തുകയെന്നായിരുന്നു അമേരിക്ക മുമ്പ് അറിയിച്ചിരുന്നത്.

റഷ്യ-യുക്രെയിന്‍ സമാധാന ചര്‍ച്ചയില്‍ യൂറോപ്യന്‍ പങ്കാളിത്തം വേണമെന്ന ആവശ്യം സെലന്‍സ്‌കി മുന്നോട്ടുവെയ്ക്കുന്നുണ്ട്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ബുധനാഴ്ച മോസ്‌കോയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നതായി പുട്ടിന്‍ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മോസ്‌കോയില്‍ വച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പുടിന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പുടിനുമായും സെലന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

Ukraine-Russia conflict: UAE to host Trump-Putin talks

Share Email
Top