തൃശൂര്‍: സ്വന്തം സഹോദരന്റെയും ഡ്രൈവറുടേയും ഉള്‍പ്പെടെ ഇരട്ടവോട്ട് വിവാദത്തിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വന്തം മണ്ഡലമായ തൃശൂരിലെത്തി. ഇന്നു രാവിലെയാണ് അദ്ദേഹം തൃശൂരിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ കേന്ദ്രമന്ത്രിയെ മുദ്രാവാക്യം വിളികളോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത്.
വോട്ട് തിരിമറി വിവാദത്തിനു പിന്നാലെ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരെ സുരേഷ് ഗോപി സന്ദര്‍ശിച്ചു വോട്ടു വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മന്ത്രി മൗനം പാലിച്ചു. ഇത്രയും സഹായിച്ചതിനു നന്ദിയെന്നായിരുന്നു മാധ്യമങ്ങളോടുള്ള പരിഹാസരൂപേണെയുള്ള ഏക പ്രതികരണം.
തൃശൂരില്‍ വന്നിറങ്ങിയ സുരേഷ് ഗോപിയെ വന്‍ പോലീസ് സുരക്ഷയോടെയാണ് റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ . അശ്വിനി ആശുപത്രിലേക്കാണ് എത്തിയത്. പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ച എംപി ഓഫീസിലേക്ക് പോകും. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശൂരില്‍ എത്തിയത്.
Union Minister Suresh Gopi in Thrissur amid vote controversy