ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം തിരിച്ചടി തീരുവ ഈടാക്കിയത് റഷ്യയെ സമ്മര്‍ദത്തിലാക്കാനെന്ന് അമേരിക്ക

ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം തിരിച്ചടി തീരുവ ഈടാക്കിയത് റഷ്യയെ സമ്മര്‍ദത്തിലാക്കാനെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കെതിരേ 50 ശതമാനം തിരിച്ചടി തീരുവ ഈടാക്കിയത് റഷ്യയെ സമ്മര്‍ദത്തിലാക്കാനെന്ന് അമേരിക്ക. ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തുകയും ഇതുവഴി റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാനാണ് അമേരിക്ക ലക്ഷ്യമിട്ടതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിന്‍ ലെവിറ്റ് പറഞ്ഞു.

ഇന്ത്യയ്ക്ക് ഇരട്ടത്തീരുവ ചുമത്തി റഷ്യയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉദ്ദേശിച്ചതെന്ന് കാരോലിന്‍ ലെവിറ്റ് വാര്‍ത്തസമ്മേളനത്തിനിടെ പറഞ്ഞു.

യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് വലിയതോതില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്ത്യയ്ക്കുമേല്‍ നികുതി ചുമത്തിയതുപോലുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ഈ യുദ്ധം അവസാനിച്ചുകാണണമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണെന്നും ലെവിറ്റ് പറഞ്ഞു.

ഇതിനിടെ സംഘര്‍ഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്‍കൈ എടുത്ത് റഷ്യ യുക്രെയ്ന്‍ ചര്‍ച്ചയ്ക്ക് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് വേദിയാക്കാന്‍ യുഎസ് ആലോചിക്കുന്നതായും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്
കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

US imposes 50% retaliatory tariffs on India to pressure Russia

Share Email
Top