വാഷിംഗ്ടണ്‍: റഷ്യക്കു നേരെ അമേരിക്കയുടെ ഭീഷണി. തങ്ങളുടെ ആണവശേഷിയെ ചെറുതായി കാണേണ്ടെന്നും സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവ ശേഷി തങ്ങള്‍ക്ക് ഇപ്പോഴുമുണ്ടെന്നുള്ള റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റഷ്യയ്ക്ക സമീപത്തായി അമേരിക്ക രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കുമെന്ന സൂചന നല്കിയത്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയിന്‍-റഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ വിജയത്തിലെത്തിയില്ലായിരുന്നു. ഇതിനു പിന്നാലെ റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലും വിള്ളലുണ്ടായി.
ട്രംപ് റഷ്യയ്ക്കു മേരെ ഭീഷണി മുഴക്കുകയാമെന്നും ഇസ്രയേലിനേപ്പോലെയോ ഇറാനെപ്പോലെയോ റഷ്യയെ കാണേണ്ടെന്നും മുന്‍ റഷ്യന്‍ പ്രസിഡന്റ് ഭീഷണി നാടകം തുടരുകയാണെന്നും റഷ്യ, ഇറാനോ ഇസ്രയേലോ അല്ലെന്ന് ഓര്‍ക്കണമെന്നും ദിമിത്രി മെദ്വദേവ് വ്യക്തമാക്കിയിരുന്നു. വാക്കുകള്‍ക്കു വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ട്രംപിന്റെ തിരിച്ചടി. വാക്കുകള്‍ പലപ്പോഴും ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങളിലേക്കു നയിച്ചേക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ടാഴ്ചയ്ക്കകം യുക്രെയ്‌നുമായി സമാധാനക്കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ റഷ്യയ്ക്കുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുട്ടിന്‍ അനുകൂലിയും നിലവില്‍ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാനുമാണ് ദിമിത്രി മെദ്വദേവ്. റഷ്യയുമായുള്ള വാണിജ്യ-പ്രതിരോധ ബന്ധത്തിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെയും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കും അവരുടെ ‘ ചത്ത സമ്പദ്വ്യവസ്ഥയുമായി ഒരുമിച്ചു നശിക്കാം’ എന്നും താനതു കാര്യമാക്കില്ലെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
US threat to Russia: Trump orders deployment of submarines off Russian coast