ശരിക്കും ചെയ്യുന്നത് യുഎസ് മാത്രം, ഇസ്രായേലും തയാറാകണെന്ന് ട്രംപ്; ‘ഗാസയിലെ പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് ഭക്ഷണം എത്തിക്കണം’

ശരിക്കും ചെയ്യുന്നത് യുഎസ് മാത്രം, ഇസ്രായേലും തയാറാകണെന്ന് ട്രംപ്; ‘ഗാസയിലെ പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് ഭക്ഷണം എത്തിക്കണം’

വാഷിംഗ്ടൺ: ഗാസയിലെ പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ ഇസ്രായേൽ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. പെൻസിൽവാനിയയിലെ അലെൻടൗണിൽ എയർഫോഴ്സ് വണ്ണിൽ കയറുന്നതിന് മുമ്പാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഗാസക്കാർക്ക് ഭക്ഷണം നൽകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെന്നും, അവർ അത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കണം – അത് ശരിക്കും ചെയ്യുന്നത് യുഎസ് മാത്രമാണ്. ജനങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ ഞങ്ങൾ പണം മുടക്കുന്നു. അവർക്ക് ഭക്ഷണം നൽകാൻ ഇസ്രായേൽ തയ്യാറാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” ട്രംപ് പറഞ്ഞു.

“ആളുകൾ പട്ടിണി കിടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ചില മോശം കാര്യങ്ങൾ അവിടെ സംഭവിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിലെ യുദ്ധം ഒരു വംശഹത്യയാണെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. 2023 ഒക്ടോബർ 7-ന് യുദ്ധത്തിന് കാരണമായ ഹമാസ് ആക്രമണത്തിനിടെ ചില ഭീകരമായ കാര്യങ്ങൾ സംഭവിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രായേലിന്റെ പ്രതികരണത്തെ ഒരു വംശഹത്യയായി കാണുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “അത് അങ്ങനെയല്ലെന്ന് ഞാൻ കരുതുന്നു,” എന്ന് ട്രംപ് മറുപടി നൽകി. “അവർ ഒരു യുദ്ധത്തിലാണ്,” ട്രംപ് കൂട്ടിച്ചേർത്തു.

Share Email
LATEST
Top