ന്യൂഡൽഹി: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ആണവയുദ്ധ ഭീഷണിയെ രൂക്ഷമായി അപലപിച്ച് ഇന്ത്യ. പാക്കിസ്ഥാൻ തങ്ങളുടെ യതാർഥ നിറമാണ് പുറത്തു കാട്ടിയിരിക്കു ന്നതെന്നു പ്രതികരിച്ച ഇന്ത്യ.
അമേരിക്കയുടെ പിന്തുണയോടെ ഇസ്ലാമാബാദ് അതിന്റെ യഥാർത്ഥ രീതി പ്രകടിപ്പിക്കുകയാണെന്നും പറഞ്ഞു. യുഎസ്എ പാകിസ്ഥാൻ സൈന്യത്തെ പിന്തുണയ്ക്കുമ്പോഴെല്ലാം അവർ അവരുടെ യഥാർത്ഥ നിറം കാണിക്കുന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ഒരു ആണവ രാഷ്ട്രമാണെന്നും രാജ്യത്തിന്റെ നിലനില്പിന് ഭീഷണി നേരിട്ടാല്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാന്‍ തങ്ങള്‍ മടിക്കില്ലെന്നും പാക് സൈനീക മേധാവി അസീം മുനീര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞിരുന്നു.
ഇതിനുള്ള മറുപടിയായാണ് ഇന്ത്യൻ പ്രതികരണം. ഫ്‌ളോറിഡയിലെ ടാമ്പയില്‍ വ്യവസായി അദ്നാന്‍ അസദ് സംഘടിപ്പിച്ച അത്താഴവിരുന്നില്‍ വെച്ചാണ് അസീം ഇന്ത്യയ്‌ക്കെതിരേ ഭീഷണി ഉയര്‍ത്തിയത്. . യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ സ്ഥാനമൊഴിയുന്ന കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയതാണ് പാക് സൈനിക മേധാവി.
whenever the US supports the Pakistan military, they always show their true colours,” sources said.