ഒരു മാസത്തില്‍ ഒരു സമാധാനക്കരാര്‍ വീതം നടപ്പാക്കി: ട്രംപിന് നൊബേല്‍ സമ്മാനം നല്കണമെന്നു വൈറ്റ് ഹൗസ്

ഒരു മാസത്തില്‍ ഒരു സമാധാനക്കരാര്‍ വീതം നടപ്പാക്കി: ട്രംപിന് നൊബേല്‍ സമ്മാനം നല്കണമെന്നു വൈറ്റ് ഹൗസ്
Share Email

വാഷിംഗ്ടണ്‍ ഡി.സി.: ലോകത്തെ വിവിധ മേഖലകളിലെ സംഘര്‍ഷങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള അതിശക്തമായ ഇടപെടലുകള്‍ നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്കണമെന്നു വൈറ്റ് ഹൗസ്.

ട്രംപിന്റെ ഇടപെടലുകള്‍ പല യുദ്ധങ്ങളും ഒഴിവാക്കാന്‍ സഹായകരമാെയന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ്  പറഞ്ഞു. ഈ സമാധാന കരാറുകള്‍ ട്രംപ് അധികാരത്തില്‍ വന്ന ശേഷം ശരാശരി ഒരു മാസം് ഒന്ന് എന്ന നിലയിലാണെന്നും  ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് ട്രംപിന് നോബെല്‍ സമാധാന പുരസ്‌കാരം ലഭിക്കണമെന്നും ലെവിറ്റ് ആവര്‍ത്തിച്ചു. വൈറ്റ് ഹൗസില്‍ പ്രസ്ബ്രീഫിംഗിലായിരുന്നു ഇവര്‍ ഈ കാര്യങ്ങള്‍ അറിയിച്ചത്.

തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടാണ് ലെവിറ്റ് തന്റെ സംഭാഷണം തുടങ്ങിയത്. . തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള തര്‍ക്കം  അതിവേഗം അവസാനിപ്പിക്കാന്‍  പ്രസിഡന്റ് ട്രംപ് സഹായിച്ചു. ഈ രൂക്ഷമായ സംഘര്‍ഷത്തില്‍ ട്രംപ് ഇടപെട്ടപ്പോഴാണ് സമാധാനത്തിനുള്ള വഴി തുറന്നതെന്നും  പറഞ്ഞു.

ട്രംപിന്റെ ഇടപെടല്‍ തായ്ലന്‍ഡും കംബോഡിയയും, ഇസ്രായേലും ഇറാനും, റുവാണ്ടയും കോംഗോ  ജനാധിപത്യ റിപ്പബ്ലിക്കും, ഇന്ത്യയും പാകിസ്താനും, സെര്‍ബിയയും കോസോവോയും, ഈജിപ്തും ഈത്യോപ്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

White House calls for Trump to be awarded Nobel Prize for implementing one peace deal per month

Share Email
Top