ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷകരുടെ താത്പര്യങ്ങള്‍ സര്‍ക്കാര്‍ ഒരിക്കലും ബലികഴിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുമായുള്ള വ്യാപാര കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിനു തടസമായി പറഞ്ഞിരുന്നത് കാര്‍ഷികമേഖലയുമായുള്ള തര്‍ക്കവും റഷ്യന്‍ എണ്ണ ഇറക്കുമതിയുമായിരുന്നു. ഇതിലാണ് കര്‍ഷകതാത്പര്യം ബലികഴിച്ച് ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്. അമേരിക്കയ്ക്കുള്ള ഇന്ത്യയുടെ ഒരു സന്ദേശമായി വേണം പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെ കാണേണ്ടത്.
രാജ്യത്തെ ‘സ്വയംപര്യാപ്ത’മാക്കിയ കര്‍ഷകരുടെ താല്‍പ്പര്യങ്ങളില്‍ സര്‍ക്കാര്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ‘സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു, നമ്മുടെ കര്‍ഷകര്‍ നമ്മെ സ്വയംപര്യാപ്തരാക്കി. ഈ കര്‍ഷകരുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും രാജ്യം തയാറാവില്ല. രാജ്യതാത്പര്യം സംരക്ഷിക്കപ്പെടാന്‍ നാം സ്വയം പര്യാപ്തരായിരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Will not sacrifice the interests of the country’s farmers: Modi responds to Trump