പി പി ചെറിയാന്‍
നോര്‍മന്‍(ഒക്ലഹോമ): അലക്ഷ്യമായി മേശപ്പുറത്തു വെച്ച തോക്കെടുത്ത് കളിച്ച ഒരുവയസുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരേ കൊലപാതകത്തിന് കേസെടുത്തു.
ഒക്ലഹോമയിലെ നോര്‍മന്‍ നഗരത്തില്‍ലാണ് ഒരു വയസ്സുള്ള കുട്ടി വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ അമ്മയായ സാറ ഗ്രിഗ്സ്ബിക്കെതിരെ രണ്ടാം-ഡിഗ്രി കൊലപാതകത്തിനാണ് കേസ് എടുത്തത്. കഴിഞ്ഞ ആഴ്ചയാണ് 25-കാരിയായ സാറ ഗ്രിഗ്സ്ബിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.
വീടിന്റെ കിടപ്പുമുറിയിലെ മേശപ്പുറത്ത് തോക്ക് വെച്ചതായി ഗ്രിഗ്സ്ബി സമ്മതിച്ചു. അവര്‍ തിരിഞ്ഞുനിന്നപ്പോള്‍, അവളുടെ മൂത്ത കുട്ടി തോക്ക് എടുത്ത് കളിസ്ഥലത്തേക്ക് കയറി. അവിടെവെച്ച് തോക്ക് അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയും ചെയ്തു.
സാധാരണയായി തോക്ക് ലോക്കറിലോ തന്റെ കൈവശമോ സൂക്ഷിക്കാറുണ്ടെന്ന് ഗ്രിഗ്സ്ബി പോലീസിനോട് പറഞ്ഞു. എന്നാല്‍ തോക്ക് ശ്രദ്ധിക്കാതെ വെച്ചതിനാലാണ് ഈ അപകടം സംഭവിച്ചതെന്ന് പോലീസ് കരുതുന്നു.
A year-old boy was shot and killed while playing with a gun that was carelessly left on the table: A murder case has been filed against the mother.