തൃശ്ശൂർ: സംസ്ഥാനത്ത് എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 600 കൂടി വർധിപ്പിച്ചു. ഇതിൽ 500 സീറ്റുകൾ ഏഴ് സ്വകാര്യ മെഡിക്കൽ കോളജുകളിലും 100 സീറ്റുകൾ സർക്കാർ മെഡിക്കൽ കോളജുകളിലുമാണ്. ഇതോടെ സംസ്ഥാനത്തെ ആകെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 5,150 ആയി ഉയർന്നു.
ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതിയോടെയാണ് ആരോഗ്യ സർവകലാശാല സീറ്റുകൾ ഉയർത്തിയത്. വയനാട്ടിലെയും കാസർകോട്ടെയും പുതിയ സർക്കാർ മെഡിക്കൽ കോളജുകളിൽ 50 സീറ്റുകൾ വീതം അനുവദിച്ചിട്ടുണ്ട്.
പുതുതായി സീറ്റുകൾ വർധിപ്പിച്ച കോളജുകൾ:
- തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്
- മലബാർ മെഡിക്കൽ കോളജ്
- തിരുവനന്തപുരം എസ്.യു.ടി. മെഡിക്കൽ കോളജ്
- ആൽ അസർ മെഡിക്കൽ കോളജ്
- പി.കെ. ദാസ് മെഡിക്കൽ കോളജ്
- കേരള മെഡിക്കൽ കോളജ്
500 more MBBS seats in seven private medical colleges in the state