എഴുപത്തിമൂന്നുകാരിയായ ഇന്ത്യൻ വയോധികയെ അമേരിക്കയിൽ നിന്നും നാടുകടത്തി 

എഴുപത്തിമൂന്നുകാരിയായ ഇന്ത്യൻ വയോധികയെ അമേരിക്കയിൽ നിന്നും നാടുകടത്തി 

വാഷിങ്ടൺ: 1991 മുതൽ അമേരിക്കയിൽ താമസമാക്കിയ ഇന്ത്യൻ വയോധികയെ അനധികൃത കുടി യേറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു നാടുകടത്തി. സിക്ക് വംശജയായ 73 കാരിയായ ഹർജിത് കൗറിനെയാണ് പതിവു പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്യുകയും രണ്ടാഴ്ച തടവിൽ പാർപ്പിച്ച ശേഷം ഇന്ത്യയിലേക്ക് നാടുകടത്തിയത്. 

കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ പോലും അനുവദിക്കാ തെയായിരുന്നു  യുഎസ് നടപടി .പതിറ്റാണ്ടുകളായി അമേരിക്കയിൽ മക്കൾക്കൊപ്പം താമസിക്കുന്ന ഹർജിത് കൗർ ഈ മാസം എട്ടിന്  പതിവ് ചെക്ക് ഇൻ നടപടിക്രമങ്ങൾക്കായി സാൻ ഫ്രാൻസി സ്കോയിലെ ഐസിഇ ഓഫീസിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഫ്രെസ്നോവിലെ തടവറയിലേക്ക് മാറ്റി.

രണ്ടാഴ്ച്ചയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച രാത്രി ഹ‍ർജിത് കൗറിനെ ബേക്കേഴ്സ്ഫീൽഡിൽനിന്ന് ലോ സാഞ്ചലസിൽ എത്തിച്ചു. അവിടെ നിന്ന് ചാ‍ർട്ടേർഡ് വിമാനത്തിൽ  ഡൽഹി വിമാന ത്താവളത്തിൽ ഇറക്കി.അമേരിക്കയിലുള്ള തന്റെ കുടുംബാംഗങ്ങളോട് യാത്ര പറയാൻ പോലും അധികൃതർ ഈ വയോധികയ്ക്ക് അനുമതി നൽകിയില്ല

 1991ൽ ഭർത്താവിൻ്റെ മരണശേഷം മക്കളോടൊപ്പം യുഎസിലേക്ക് കുടി യേറിയതായിരുന്നു ഹർജിത് കൗർ. അമേരിക്കയിൽ അനധികൃതമായി താമസിച്ചുവെന്ന് ആരോപിച്ചാണ് ഹർജിത് കൗറിനെ യുഎസ് നാടുകടത്തിൽ നടപടി സ്വീകരിച്ചത്.

ഭർത്താവിൻ്റെ മരണശേഷം  രണ്ട് ആൺമക്കളുമായി 1991ലാണ് ഹർജിത് കൗർ യുഎസിലേക്ക് കുടിയേറിയത്. . യുഎസിൽ എത്തിയ ശേഷം ഇന്ത്യൻ സാരി സ്റ്റോറിൽ തുന്നൽകാരിയായി  ജോലി ചെയ്തു. ഗുരുദ്വാരകളിലും സേവന മനുഷ്ഠിച്ചു. മക്കളോടൊപ്പം കഴിയു ന്നതിനിടയിലാണ് ഇവരെ അനധികൃത കുടിയേറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു നാടുകടത്തിയത്.

73-year-old Indian woman deported from US

Share Email
LATEST
Top