കൊല്ലം: യു.എസിലേക്ക് പോകുന്ന ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ബസ്സുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. കൊല്ലം തേവലക്കര പടിഞ്ഞാറ്റിൻകര സ്വദേശികളായ പ്രിൻസ് തോമസ് (44), മക്കളായ അതുൽ (14), അൽക്ക (5) എന്നിവരാണ് മരിച്ചത്. പ്രിൻസിൻ്റെ ഭാര്യ ബിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ 6:10ഓടെയാണ് അപകടം നടന്നത്. കരുനാഗപ്പള്ളിയിൽനിന്ന് ചേർത്തലയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്സും എതിരെ വന്ന എസ്.യു.വി കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു. കെ.എസ്.ആർ.ടി.സി ബസ്സിലുണ്ടായിരുന്ന 20 യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ബിന്ദ്യയുടെ സഹോദരന്റെ മകനെ യാത്രയാക്കാൻ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കുടുംബം നെടുമ്പാശ്ശേരിയിലേക്ക് പോയത്. മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ച അതുൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും അൽക്ക എൽ.കെ.ജി വിദ്യാർത്ഥിനിയുമാണ്. പരിക്കേറ്റ ഐശ്വര്യ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.
കല്ലേലിഭാഗം കൈരളി ഫിനാൻസ്, മാരാരിത്തോട്ടം കൈരളി മെഡിക്കൽ ഷോപ്പ് എന്നിവയുടെ ഉടമയായിരുന്നു പ്രിൻസ്. തേവലക്കരയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു പ്രിൻസ് തോമസ്. ഒന്നര മാസം മുൻപാണ് ഇവർ പുതിയ എസ്യുവി കാർ വാങ്ങിയത്.
ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കിയ ശേഷമുള്ള അവരുടെ മടക്കയാത്രയാണ് അവസാനയാത്രയായത്. പുലര്‍ച്ചെ 3.14 ന് ഓച്ചിറ വലിയകുളങ്ങരയില്‍ ദേശീയപാതയിലായിരുന്നു ഒരു കുടുംബത്തെ കശക്കിയെറിഞ്ഞ അപകടം. വീട്ടിലെത്താന്‍ 25 കിലോമീറ്റര്‍ മാത്രമുള്ളപ്പോഴായിരുന്നു അപകടത്തിന്റെ രൂപത്തില്‍ ദുരന്തത്തിന്റ വരവ്.

അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അപകടത്തില്‍ എസ്യുവി പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.
പ്രിന്‍സായിരുന്നു വാഹനമോടിച്ചിത്. ഇടയ്ക്ക് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന പ്രിന്‍സ് തോമസും മക്കളായ പതിന്നാലുകാരന്‍ അതുലും അഞ്ചുവയസ്സുകാരി അല്‍ക്കയും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യയെയും മൂത്തമകള്‍ ഐശ്വര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഐശ്വര്യയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.
കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്യുവിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. എസ്യുവിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ എസ്യുവിയില്‍നിന്ന് പുറത്തെടുത്തത്. ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു ബസ്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു.
പ്രിന്‍സിനോടൊപ്പം മുന്‍ സീറ്റിലിരുന്ന ഭാര്യ വിന്ദ്യയ്ക്ക് കാലിനാണ് പരിക്ക്. പ്രിന്‍സ് കല്ലേലിഭാഗം കൈരളി ഫൈന്‍നാന്‍സ് ഉടമയാണ്. മരിച്ച അതുല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും അല്‍ക്ക യുകെജി വിദ്യാര്‍ഥിയുമാണ്. പൊലീസും ആംബുലന്‍സും വരാന്‍ കാലതാമസമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ബസിലുണ്ടായിരുന്നവരില്‍ ചിലര്‍ റോഡിലേക്ക് തെറിച്ചു വീണെന്നും എസ്‌യുവിയിലെ യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ എന്‍.അനസ്, കണ്ടക്ടര്‍ ചന്ദ്രലേഖ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ബസില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ ഉണ്ടായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം തേവലക്കര മർത്തമറിയം ഓർത്തഡോക്‌സ് സുറിയാനി പള്ളി ആൻഡ് മാർ ആബോ തീർഥാടന കേന്ദ്രത്തിൽ സംസ്കരിക്കും.
A family returning from Nedumbassery airport after dropping off a relative who was going to the US met with an accident; three people died tragically