മുപ്പത്തഞ്ചടി ഉയരമുള്ള കൂറ്റന്‍ സൂര്യകാന്തിപ്പൂവ് ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിച്ചു; യുക്രയിനിലെ സമാധാനത്തിനായി സമര്‍പ്പിച്ച് ഉടമ

മുപ്പത്തഞ്ചടി ഉയരമുള്ള കൂറ്റന്‍ സൂര്യകാന്തിപ്പൂവ് ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിച്ചു; യുക്രയിനിലെ സമാധാനത്തിനായി സമര്‍പ്പിച്ച് ഉടമ

ഇന്ത്യാന; മുപ്പത്തഞ്ചടി ഉയരമുള്ള കൂറ്റന്‍ സൂര്യകാന്തിപ്പൂവാണ് ഇന്ന് യുഎസിലെ ഇന്ത്യാനയില്‍ വ്യാപക ചര്‍ച്ച. യുക്രയിനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ അലക്‌സ് ബാബിച്ച് എന്നയാളാണ് ഈ സൂര്യകാന്തിയുടെ ഉടമ. ലോകത്തെ ഏറ്റവും വലിയ സൂര്യകാന്തി എന്ന പേരു സ്വന്തമാക്കി ഗിന്നസ് ബുക്കില്‍ ഇടംനേടി.

‘ക്ലോവര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പൂവിനെ സമാധാനത്തിന്റെ പ്രതീകമായി ഉടമ കാണുന്നു. കൂടാതെ യുക്രനിവേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. അസോസിയേറ്റ് പ്രസ് ആണ് ഈ സൂര്യകാന്തിയുടെ ചിത്രം പുറത്തുവിട്ടത്.

ഞാന്‍ ഒരു ദിവസം മരിക്കും, പക്ഷേ ഈ പൂവിന്റെ കഥകള്‍ നിലനില്‍ക്കും സൂര്യകാന്തിയുടെ ഉടമയായ ബാബിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ‘എന്റെ കുട്ടികള്‍ ഈ കഥ പേരക്കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
A giant sunflower measuring 35 feet tall has entered the Guinness Book of Records; its owner dedicates it to peace in Ukraine

Share Email
LATEST
More Articles
Top